Follow the News Bengaluru channel on WhatsApp

കോമണ്‍വെല്‍ത്ത് ഗെയിംസ്: ലോണ്‍ ബൗള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം; ചരിത്ര നേട്ടം

ബര്‍മിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ വനിതാ ലോൺ ബൗൾസ് ടീം. ലോണ്‍ ബൗള്‍സ് ഫോര്‍ ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 17-10 എന്ന സ്കോറില്‍ കീഴടക്കിയാണ് രൂപ റാണി ടിർക്കി, ലവ്‍ലി ചൗബേ, പിങ്കി, നയൻമോനി സൈകിയ എന്നിവരടങ്ങിയ ഇന്ത്യന്‍ സംഘം സ്വര്‍ണം നേടിയത്. സെമിയിൽ ലോക റാങ്കിംഗിൽ രണ്ടാം സ്ഥാനക്കാരും പതിമൂന്ന് തവണ ജേതാക്കളുമായ ന്യൂസിലൻഡിനെ അട്ടിമറിച്ചാണ് മെഡലുറപ്പിച്ചത്.

ഗെയിംസില്‍ ഇന്ത്യ സ്വന്തമാക്കുന്ന നാലാം സ്വർണമാണിത്. ഇതോടെ നാല് സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവുമടക്കം ഇന്ത്യക്ക് പത്ത് മെഡലുകളായി. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്താണിപ്പോള്‍ ഇന്ത്യ. നേരത്തേ പുരുഷന്മാരുടെ ഭാരാദ്വാഹനത്തില്‍ അചിന്ദ ഷൂലിയും മിറാബായ് ചാനുവും ജെറമി ലാല്‍റിനുംഗയും ഇന്ത്യക്കായി സ്വര്‍ണം നേടിയിരുന്നു.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ലോണ്‍ ബൗള്‍സ് ഫോറില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്. സെമിയിൽ ഫിജിയെയാണ് തോൽപിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിലെത്തിയത്. നേരത്തെ ലോണ്‍ ബൗള്‍സില്‍ ഇന്ത്യയുടെ പുരുഷ ടീം ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ക്വാര്‍ട്ടറിലെത്തിന്നെങ്കിലും നോര്‍ത്തേണ്‍ അയര്‍ലന്‍ഡിനോട് 8-26 എന്ന സ്കോറില്‍ തോറ്റ് പുറത്തായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.