Follow the News Bengaluru channel on WhatsApp

പ്ലസ് വൺ പവേശനം: ആദ്യ അലോട്ട്‌മെൻറ് ആഗസ്റ്റ് അഞ്ചിന്

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്‌മെൻറ് ആഗസ്റ്റ് 5ന് വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. ഇതിനൊപ്പം സ്‌പോട്സ് ക്വാട്ട പ്രവേശനത്തിൻറെ ആദ്യഘട്ട അലോട്ട്‌മെൻറും പ്രസിദ്ധീകരിക്കും. ആഗസ്റ്റ് അഞ്ചിന് രാവിലെ 11 മണി മുതൽ പ്രവേശനം സാധ്യമാകുന്ന വിധത്തിലാണ് അലോട്ട്‌മെൻറ് പ്രസിദ്ധീകരിക്കുന്നത്.

ആദ്യ അലോട്ട്‌മെൻറിൻറെ പ്രവേശനം ആഗസ്റ്റ് അഞ്ചിന് ആരംഭിച്ച് ആഗസ്റ്റ് പത്തിന് വൈകിട്ട് അഞ്ച് മണിക്ക് പൂർത്തീകരിക്കും. നേരത്തെ ആഗസ്റ്റ് 3 ആയിരുന്നു അലോട്ട്മെൻറ് നിശ്ചയിച്ചിരുന്നത്. എന്നാൽ ട്രയൽ അലോട്ട്‌മെൻറിൻറെ സമയം ആഗസ്റ്റ് ഒന്ന് വരെ ദീർഘിപ്പിച്ചതിനാലാണ് മാറ്റം. ആഗസ്റ്റ് 22ന് ക്ലാസുകൾ ആരംഭിക്കാനുള്ള ക്രമീകരണമാണ് നടത്തുന്നത്. ആഗസ്റ്റ് അവസാനത്തോടെ പ്രവേശന നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ആദ്യ അലോട്ട്മെൻറിൽ തന്നെ അധിക താൽക്കാലിക ബാച്ചുകളിലേക്കും അധിക സീറ്റുകളിലേക്കുമുള്ള അലോട്ട്മെൻറ് നടത്തും.

ജൂലായ് 30 ന് വെള്ളിയാഴ്ചയാണ് പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെൻറ് പ്രസിദ്ധീകരിച്ചത്. വെബ്‌സൈറ്റിലെ തകരാർ മൂലം വിദ്യാർഥികൾക്ക് ഫലമറിയാൻ സാധിച്ചിരുന്നില്ല. ആദ്യ അലോട്ട്‌മെന്റിന്റെ സമയം ആഗസ്റ്റ് 3 ആയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ അലോട്ട്‌മെൻറ് പരിശോധിക്കാനോ ഓപ്ഷനുകളിലുൾപ്പെടെ മാറ്റം വരുത്താനോ കഴിയില്ലെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടതോടെ ആഗസ്റ്റ് ഒന്ന് വൈകുന്നേരം വരെ സമയം നീട്ടി നൽകുകയായിരുന്നു. അതോടെ ആദ്യ അലോട്ട്‌മെൻറിന്റെ പ്രവേശനം ആഗസ്റ്റ് അഞ്ചിലേക്ക് മാറ്റുകയായിരുന്നു. പ്ലസ് വണിന് അർഹതപ്പെട്ട എല്ലാവർക്കും പ്രവേശനം ഉറപ്പാക്കാൻ കഴിയുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.