Follow the News Bengaluru channel on WhatsApp

തീവ്രവാദികൾക്കായി ഫണ്ട് ശേഖരണം; ഐഎസിൽ അംഗമായ ഒരാൾ ഡൽഹിയിൽ പിടിയിൽ

ന്യൂഡൽഹി: ഇസ്ലാമിക് സ്റ്റേറ്റിന്റെ സജീവ പ്രവർത്തകനായ ഒരാൾ ഡൽഹിയിൽ എൻഐഎ യുടെ പിടിയിലായി. ന്യൂഡൽഹിയിലെ ബട്ല ഹൗസിൽ താമസിക്കുന്ന മൊഹ്സിൻ അഹമ്മദാണ് (30) ആണ് പിടിയിലായത്. ഡൽഹിയിലെ ഇയാളുടെ വസതിയിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡിന് ശേഷമാണ് അറസ്റ്റ് നടന്നത്. ഇന്ത്യയിലും വിദേശത്തുമുള്ള അനുഭാവികളിൽ നിന്ന് തീവ്രവാദ സംഘടനയ്ക്കായി ഫണ്ട് ശേഖരിച്ചുവെന്നതാണ് ഇയാൾക്കെതിരേയുള്ള കുറ്റം. ശേഖരിച്ച ഫണ്ട് ക്രിപ്‌റ്റോ കറൻസിയുടെ രൂപത്തിൽ ഇയാൾ സിറിയയിലേക്കും മറ്റ് സ്ഥലങ്ങളിലേക്കും അയച്ചതായി ഏജൻസി വ്യക്തമാക്കി.

കഴിഞ്ഞ 2022 ജൂൺ 25 ന് ബീഹാറിലെ പാട്നയില്‍ ഐഎസിന്റെ ഗ്രൗണ്ട് പ്രവർത്തനങ്ങൾ നടത്തിയ ഒരു ബീഹാറി സ്വദേശിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്ന കേസിൽ എൻഐഎ സ്വമേധയാ മൊഹ്സിൻ അഹമ്മദിനെതിരേ കേസെടുത്തിരുന്നു. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച എൻഐഎ ഒന്നര മാസത്തിനുശേഷമാണ് വീട്ടിലെത്തി മൊഹ്സിനെ അറസ്റ്റ് ചെയ്തത്.
ന്യൂഡല്‍ഹി ബട്ല ഹൗസിലെ ജോഗാബായ് എക്സ്റ്റന്ഷന് സമീപം താാമസിക്കുന്ന ഇയാളെ രാവിലെത്തിയ ഉദ്യോഗസ്ഥർ പരിശോധനക്കുശേഷം അറസറ്റ് ചെയ്യുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു കൊണ്ടിരിക്കുകയാണെന്ന് എൻഐഎ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.