Follow the News Bengaluru channel on WhatsApp

15 കോടിയുടെ സ്വത്ത് തട്ടാൻ ഭാര്യയെ ട്രെയിനിൽ ഉപേക്ഷിച്ച്, മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി; ഒടുവിൽ ആധാർ കാർഡ് സത്യം പുറത്തു കൊണ്ടു വന്നു

ചെന്നൈ: 15 കോടിയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ മകനൊപ്പം ചേർന്ന് ഭാര്യയെ അടിച്ച് ഓർമ്മയില്ലാതാക്കി ട്രെയിൻ കയറ്റിവിട്ടു ഉപേക്ഷിച്ച്, മരണസർട്ടിഫിക്കേറ്റ് ഉണ്ടാക്കിയ ഭർത്താവിന്റെയും മകന്റെയും ഗൂഡാലോചന പോലീസ് പുറത്തു കൊണ്ടുവന്നു. തെലുങ്കാനയിലെ ഹനുമകൊണ്ട സ്വദേശിയാണ് ഭർത്താവും മകനും. ഭാര്യക്ക് കല്യാണ സമയത്ത് അച്ഛൻ നൽകിയതാണ് 15 കോടിയുടെ സ്വത്തുക്കൾ. വിവാഹം കഴിഞ്ഞ് കുറച്ചു നാളുകൾക്കുശേഷം തന്നെ ഭർത്താവ് മറ്റൊരു സ്ത്രീയെ വിവാഹം ചെയ്തു. ആദ്യ ഭാര്യയെ സ്വത്ത് കൈക്കലാക്കി ഒഴിവാക്കാനും തീരുമാനിച്ചു. ഇതിനിടയിൽ ആദ്യവിവാഹത്തിൽ ഒരാൺകുട്ടി ജനിക്കയും ചെയ്തു. കുട്ടിയെ അച്ഛൻ തന്റെ രീതിയിലാണ് വളർത്തിയത്.

ഭർത്താവിന്റെ നിരന്തര പീഡനത്തെ തുടർന്ന് മാനസിക നില തകർന്നു പോയ ഭാര്യ പിന്നെ ജീവച്ഛവമായി ജീവിച്ചു. ഭാര്യക്ക് 46 വയസായപ്പോൾ 2017ൽ അച്ഛനും മകനും ചേർന്ന് മാനസിക നില തെറ്റിയ ഭാര്യയെ എങ്ങോട്ടോ ട്രെയിനിൽ കയറ്റി വിട്ടു. ഭാര്യയെ കാണാനില്ലെന്ന് ബന്ധുക്കളെ പറഞ്ഞ് വിശ്വസിപ്പിച്ചു. വർഷങ്ങൾക്ക് ശേഷം ഭാര്യ മരിച്ചുവെന്ന് വരുത്തിത്തീർക്കുകയും വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി ഭാര്യയുടെ പേരിലുള്ള 15 കോടിയുടെ സ്വത്തുക്കൾ അച്ഛനും മകനും ചേർന്ന് തട്ടിയെടുക്കുകയും ചെയ്തു.

ട്രെയിനിൽ ഓർമ നഷ്ടപ്പെട്ട സ്ത്രീ എങ്ങനെയൊക്കെയോ ചെന്നൈയിൽ എത്തപ്പെട്ടു. റെയിൽവേ പോലീസിൻറെ സഹായത്തോടെ ചാരിറ്റി സംഘടനയായ അൻപഗം പുനരധിവാസ കേന്ദ്രം അവർക്ക് അഭയം നൽകി. ഓർമ തിരികെ കൊണ്ടുവരാനായി പലവിധ ചികിത്സകൾ നടത്തിയെങ്കിലും ഒന്നും ഫലം കണ്ടില്ല. ഇതിനിടെ സ്ത്രീയുടെ ആധാർ കാർഡ് എടുക്കാൻ വിരലടയാളം സ്‌കാൻ ചെയ്യുന്നതിനിടയിൽ മുമ്പ് ഈ സ്ത്രീ ആധാർകാർഡ് എടുത്തിട്ടുണ്ടെന്ന് കമ്പ്യൂട്ടർ സോഫ്റ്റ് വെയറിൽ കണ്ടെത്തി. തുടർന്ന് പഴയ കാർഡിലെ വിവരങ്ങളിൽ നിന്നാണ് ഇവർ ഹനുമകൊണ്ട സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്.

ആധാർ കാർഡിലെ വിലാസമനുസരിച്ച് ഹനുമകൊണ്ടയിൽ ബന്ധുക്കളെ ബന്ധപ്പെടാൻ ചാരിറ്റി അധികൃതർ ശ്രമിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. അതോടെ ഇവർ പോലീസിൽ കാര്യങ്ങൾ ധരിപ്പിച്ചു. പോലീസ് അന്വേഷണത്തിൽ ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മകനെയും മറ്റൊരു സ്ത്രീയോടൊപ്പം വിദേശത്തേക്ക് കടന്ന ഭർത്താവിനെയും വിളിച്ചെങ്കിലും സ്ത്രീ മരിച്ചെന്ന റിപ്പോർട്ടാണ് അവർ നൽകിയത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ത്രീയെ കാണാതായതിനു അഞ്ച് വർഷങ്ങൾക്ക് ശേഷം മരണ സർട്ടിഫിക്കറ്റ് വാറങ്കലിൽ നിന്ന് എടുത്തതാണെന്ന് മനസിലായി. എന്നാൽ പോലീസ് ബെംഗളൂരുവിൽ ജോലി ചെയ്യുന്ന മകനെ വിശദമായി ചോദ്യം ചെയ്യുകയും രഹസ്യമായി പരിശോധന നടത്തുകയും ചെയ്തതോടെയാണ് വൻ ഗൂഢാലോചന വെളിച്ചത്തായത്. സ്ത്രീ ഇപ്പോൾ അൻപഗം പുനരധിവാസ കേന്ദ്ര ചാരിറ്റി എന്ന സംഘടനയോടൊപ്പമാണ് ജീവിക്കുന്നത്. സ്ത്രീയെ ബന്ദുക്കൾക്ക് കൈമാറുന്നതിനായി മുഖ്യമന്ത്രി, ഗവർണർ, ഹനുമകൊണ്ട ജില്ല കലക്ടർ എന്നിവർക്ക് ചാരിറ്റി സംഘാടകർ കത്തയച്ചിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.