Follow the News Bengaluru channel on WhatsApp

കുട്ടികൾ ബെല്ലടിച്ചു, ബസ് മുന്നോട്ടെടുത്തു: ഓടിക്കയറാൻ ശ്രമിച്ച ക്ലീനർ ബസിന്റെ ടയറിന് അടിയില്‍പ്പെട്ട്  മരിച്ചു

തൊടുപുഴ: സ്‌കൂള്‍ ബസിന്റെ ടയറിന് അടിയില്‍പ്പെട്ട് ക്ലീനര്‍ മരിച്ചു. തൊടുപുഴ മലയിഞ്ചി സ്വദേശി ജിജോ പടിഞ്ഞാറയില്‍ (40) ആണ് മരിച്ചത്. തൊടുപുഴ ചീനിക്കുഴിക്ക് സമീപം ഏഴാനിക്കൂട്ടത്താണ് സംഭവം. കുട്ടികള്‍ ബെല്ലടിച്ചതിനെ തുടര്‍ന്ന് മുന്നോട്ടു നീങ്ങിയ ബസിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. ബസിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍വഴുതി വീണ ജിജോ ടയറിന് അടിയില്‍പ്പെടുകയായിരുന്നു. ഉടുമ്പന്നൂർ സെന്റ് ജോര്‍ജ് സ്‌കൂളിന്റെ ബസ് ക്ലീനറാണ് ജിജോ.

രാവിലേക്ക് സ്കൂളിലേക്ക് പോകുന്നതിനായി കുട്ടികളെ കയറ്റുമ്പോഴാണ് അപകടം. ബസ് നിര്‍ത്തി ജിജോ പുറത്തിറങ്ങിയ സമയത്ത് അകത്തുണ്ടായിരുന്ന കുട്ടികള്‍ ബെല്ലടിക്കുകയായിരുന്നു. ജിജോ കയറാത്തത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ ബസ് മുന്നോട്ടെടുത്തു. ഇതുകണ്ട് ബസിലേക്ക് ഓടിക്കയറുമ്പോഴാണ് ജിജോ കാല്‍വഴുതി വീണത്. ജിജോയുടെ ശരീരത്തിലൂടെ ബസിന്‍റെ പിന്‍ഭാഗത്തെ ചക്രം കയറിയിറങ്ങുകയായിരുന്നു. മൃതദേഹം മുതലക്കോടം ആശുപത്രിയില്‍. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.