Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിലും മൈസൂരുവിലും ഓണച്ചന്ത

ബെംഗളൂരു: ഓണാഘോഷത്തോടനുബന്ധിച്ച് വിവിധ മലയാളി സംഘടനകള്‍ ഓണച്ചന്ത ഏര്‍പ്പെടുത്തുന്നു. ചന്തയില്‍ ഓണവിഭവങ്ങള്‍ക്കുള്ള കേരളീയ ഉത്പന്നങ്ങള്‍ ലഭ്യമാണ്.

ബെംഗളൂരു

ഡെക്കാൻ കൾച്ചറൽ സൊസൈറ്റി ഓണച്ചന്ത ഏർപ്പെടുത്തുന്നു. സെപ്റ്റംബർ അഞ്ച്, ആറ് തീയതികളിൽ ബ്യാറ്റരായനപുര സൊസൈറ്റി സിൽവർജൂബിലി ഹാളിലാണ് ഓണച്ചന്തനടക്കുന്നത്. രാവിലെ ഒമ്പതുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന ചന്തയിൽ നേന്ത്രപ്പഴം, കായ, വറുത്തുപ്പേരി, ശർക്കര ഉപ്പേരി, ഹൽവ, പപ്പടം, അച്ചാർ, പച്ചക്കറികൾ ഉൾപ്പെടെയുള്ള ഓണവിഭവങ്ങൾ ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക്: 9448169036.

മൈസൂരു

കേരളസമാജം മൈസൂരുവിന്റെ നേതൃത്വത്തിൽ ഓണച്ചന്ത നടക്കും. സെപ്റ്റംബർ അഞ്ച്, ആറ്, ഏഴ് തീയതികളിൽ സമാജത്തിന്റെ വിജയനഗറിലുള്ള കമ്യൂണിറ്റി സെന്ററിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയാണ് ചന്ത നടക്കുക. സെപ്റ്റംബർ 18-നാണ് സമാജത്തിന്റെ ഓണസദ്യ. ഓണസദ്യയുടെ കൂപ്പൺ ഓണച്ചന്തയിൽ ലഭിക്കും.

ഓണച്ചന്തയുടെ സ്റ്റാളുകൾ ബുക്ക് ചെയ്യാൻ 9845111729, 9448166261 എന്നീ ഫോൺനമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.