ഭാവനയുടെ പുതിയ മലയാളചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്ക് വെച്ച് ദുൽഖർ

കൊച്ചി: മലയാളത്തിലും തെന്നിന്ത്യയിലും ഒരുപോലെ ആരാധകരുള്ള നടിയാണ് ഭാവന. 2017 ൽ പുറത്ത് ഇറങ്ങിയ ആദം ജോണിൽ ആണ് നടി മലയാളത്തിൽ ഏറ്റവും ഒടുവിൽ അഭിനയിച്ചത്. പിന്നീട് മലയാള സിനിമയിൽ ഭാവന മുഖം കാണിച്ചിട്ടില്ല. ഭാവനയുടെ അതിശക്തമായ തിരിച്ചുവരവിനായി കാത്തിരിക്കുകയായിരുന്നു മലയാളി പ്രേക്ഷകർ. ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിലൂടെ ഭാവന വീണ്ടും മലയാളത്തിൽ തിരിച്ചെത്തുകയാണ്. ആദിൽ മൈമൂനത്ത് അഷ്‌റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഇപ്പോഴിതാ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ച് ദുൽഖർ സൽമാൻ. ഇത് വളരെ മധുരമുള്ള സിനിമയാണെന്ന് കരുതുന്നു എന്നും ഭാവനയ്ക്ക് ആശംസകൾ അറിയിക്കുന്നു എന്നും കുറിച്ചുകൊണ്ടാണ് ദുൽഖർ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്.
ചിത്രത്തിന്റെ പോസ്റ്റ് പങ്കുവെച്ച് നിരവധി പേരാണ് ഭാവനയ്ക്ക് ആശംസകൾ അറിയിക്കുന്നത്. ഭാവനയുടെ തിരിച്ചുവരവ് ആരാധകരോടൊപ്പം സഹപ്രവർത്തകരും, മറ്റ് താരങ്ങളും ആഘോഷമാക്കുകയാണ്. ചിത്രം നവംബർ ആദ്യവാരത്തോടെ തിയേറ്ററുകളിലെത്തും.
അറുപതിലേറെ ചിത്രങ്ങളിൽ നായികയായി വേഷമിട്ട ഭാവന വിവാഹ ശേഷം അഭിനയത്തിൽ നിന്നും നീണ്ട ഒരു ഇടവേള എടുക്കുകയായിരുന്നു. 2018 ജനുവരി 23 നാണ് കന്നഡ സിനിമാ നിർമാതാവായ നവീനെ ഭാവന വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സമൂഹ മാധ്യമങ്ങളിൽ സജീവമായ താരം തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
അരുണ്‍ റുഷ്‍ദി ആണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്നി’ന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. പോള്‍ മാത്യൂസ്, നിശാന്ത് രാംടെകെ, ജോക്കര്‍ ബ്ലൂസ് എന്നിവര്‍ ചേര്‍ന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വരികള്‍ എഴുതുന്നത് വിനായക് ശശികുമാറും ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.