Follow the News Bengaluru channel on WhatsApp

കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ രണ്ട് പടുകൂറ്റൻ കെട്ടിടങ്ങൾ ഇന്ന് നിലം പതിക്കും

ന്യൂഡൽഹി: ഡൽഹി അതിർത്തിയിലെ നോയിഡയിൽ രണ്ട് പടുകൂറ്റൻ കെട്ടിടങ്ങൾ ഇന്ന് നിലം പതിക്കും. 40 നിലകളിലായി 100 മീറ്റർ ഉയരമുള്ള സൂപ്പർടെക് ബിൽഡേഴ്സിന്റെ ട്വിൻ ടവറുകൾ ഇന്നുച്ചയ്ക്ക് രണ്ടരയ്ക്ക് നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് തകർക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി. ഇത്രയും ഉയരമുള്ള കെട്ടിടം പൊളിക്കുന്നത് രാജ്യത്ത് ആദ്യമാണ്. തൊട്ടടുത്ത് നിരവധി കെട്ടിടങ്ങളുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് പൊളിക്കൽ. മരടിലെ നാല് ഫ്ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗ് കമ്പനിക്കാണ് കരാർ.

നോയിഡയിലെ സെക്ടർ 93 എയിൽ 7.5 ലക്ഷം ചതുരശ്ര അടി സ്ഥലത്ത് നിർമ്മിച്ച 915 ഫ്ളാറ്റുകൾ അടങ്ങിയ അപെക്സ് , സെയാൻ എന്നിവയാണ് ഉത്തരവ് നടപ്പിലാക്കുന്നതോടെ നിലം പതിക്കുന്നത്. ഉച്ചക്ക് ശേഷം 2.30 ന്. 9 സെക്കൻഡിൽ കെട്ടിടങ്ങൾ നിലംപൊത്തും.

കെട്ടിട നിർമ്മാണച്ചട്ടങ്ങൾ പാലിക്കാത്തതിനെ തുടർന്ന് ജസ്റ്റിസുമാരായ ഡി. വൈ. ചന്ദ്രചൂഡ്, എം.ആർ.ഷാ എന്നിവരുൾപ്പെട്ട ബെഞ്ച് 2021 ആഗസ്റ്റ് 28 നാണ് കെട്ടിടം പൊളിച്ചു കളയാൻ ഉത്തരവിട്ടത്

ഹരിയാനയിലെ ഹിസാർ സ്വദേശി ചേതൻ ദത്തയാണ് സ്‌ഫോടനം നടത്താനുള്ള ബട്ടൺ അമർത്തുക. താപവൈദ്യുത നിലയങ്ങൾ, ഖനികൾ എന്നിവ പൊളിച്ച അനുഭവമുള്ള ആൾ. റെസിഡൻഷ്യൽ കെട്ടിടം പൊളിക്കുന്നത് ആദ്യം. ബട്ടണിൽ അമർത്തുക 50- 70 മീറ്റർ അകലെ നിന്ന്. കഴിഞ്ഞ പത്ത് ദിവസം കൊണ്ട് ഇരു കെട്ടിടങ്ങളിലും നിറച്ചത് 3700 കിലോ സ്‌ഫോടക വസ്തുക്കളാണ്.

ദൃശ്യങ്ങൾ കാണാം :

 

 

പൊളിക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച രാവിലെ തന്നെ പരിസരത്തുള്ളവരെ ഒഴിപ്പിച്ചിട്ടുണ്ട്. ഏകദേശം 7000 നിവാസികളാണ് ഈ പ്രദേശത്തുള്ളത്. ഏകദേശം 2,500 ഓളം വാഹനങ്ങളും ഈ പ്രദേശത്ത് നിന്ന് മാറ്റിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുമാറ്റിയ ശേഷം വൈകിട്ട് 4.30ന് ശേഷം മാത്രമേ സമീപത്തെ വീടുകളിലെ ഗ്യാസ് കണക്ഷനും വൈദ്യുതി കണക്ഷനും പുനഃസ്ഥാപിക്കുകയുള്ളൂ.

കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള കെട്ടിടം സ്ഫോടനം നടന്ന് ഒമ്പത് സെക്കൻഡിനുള്ളിൽ തകർന്നുവീഴും. പൊടിയിൽ നിന്ന് മുക്തി നേടാൻ അടുത്ത 12 മിനിറ്റ് എടുക്കും. ഏകദേശം 55,000 ടൺ അവശിഷ്ടങ്ങൾ ഉണ്ടാകും. നോയിഡ അതോറിറ്റിയുടെ നേതൃത്വത്തിൽ കെട്ടിടത്തിന്‍റെ ഉടമയുടെ സ്വന്തം ചെലവിലാണ് പൊളിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നത്.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.