ദസറ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 28 മുതല്‍ ആരംഭിക്കും

ബെംഗളൂരു: ശ്രീരംഗപട്ടണം ദസറ ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 2 വരെ അഞ്ച് ദിവസങ്ങളിലായി നടക്കുമെന്ന് മാണ്ഡ്യ ജില്ലാ ഇന്‍ചാര്‍ജ് മന്ത്രി കെ.ഗോപാലയ്യ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും നടത്താന്‍ ജില്ലാ ഭരണകൂടത്തോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ബന്നിമണ്ഡപം, കുളങ്ങള്‍, തടാകങ്ങള്‍, എന്നിവ ഉള്‍പ്പെടെ ചരിത്രപ്രാധാന്യമുള്ള എല്ലാ സ്ഥലങ്ങളും വൃത്തിയാക്കി അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, ടോയ്ലറ്റുകള്‍, മറ്റ് ആവശ്യമായ സൗകര്യങ്ങള്‍ എന്നിവ ചിട്ടയായ രീതിയില്‍ ഒരുക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. ഇത്തവണ പരിപാടിയില്‍ ശുചിത്വത്തിന് മുന്‍ഗണന നല്‍കുക, ഉദ്ഘാടന ദിവസം 3 മുതല്‍ 5 ആനകളെ ക്രമീകരിക്കുക, പോലീസ് ബാന്‍ഡ്, ടാബ്ലോ എന്നിവ സജ്ജീകരിക്കുക എന്നീ നിര്‍ദേശങ്ങളും മന്ത്രി നല്‍കി. ഈ വര്‍ഷം ദസറ നടത്താന്‍ മൈസൂരു ഡിസി ഓഫീസ് ഒരു കോടി രൂപ ഗ്രാന്റ് അനുവദിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ മറ്റ് വകുപ്പുകളില്‍ നിന്നും സംഘടനകളില്‍ നിന്നും ഗ്രാന്റുകളും ഫണ്ടുകളും വാങ്ങി ദസറ പരിപാടികള്‍ വിപുലമായി ആഘോഷിക്കാന്‍ തയ്യാറാകണമെന്ന് ഗോപാലയ്യ പറഞ്ഞു. പരിപാടിയില്‍ കൃഷി, ഹോര്‍ട്ടികള്‍ച്ചര്‍, ഫിഷറീസ്, സെറികള്‍ച്ചര്‍ വകുപ്പുകള്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുകയും കര്‍ഷകര്‍ക്ക് കരകൗശല പരിശീലനവും നടത്തും. ദസറയില്‍ സെമിനാറുകള്‍, സാംസ്‌കാരിക മത്സരങ്ങള്‍ എന്നിവയും ഉള്‍പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.