ഹൈദരാബാദ് ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ടതിന്റെ സ്മരണ ആഘോഷിക്കാൻ തെലങ്കാന സർക്കാർ

ഹൈദരാബാദ്: 74 വർഷം മുമ്പ് നിസാം ഭരിച്ചിരുന്ന ഹൈദരാബാദ് സംസ്ഥാനം ഇന്ത്യൻ യൂണിയനുമായി കൂട്ടിച്ചേർക്കപ്പെട്ടതിന്റെ സ്മരണ ഔദ്യോഗികമായി ആഘോഷിക്കാൻ കെ. ചന്ദ്രശേഖർ റാവു ഭരണത്തിലുള്ള തെലങ്കാന സർക്കാർ തീരുമാനിച്ചു. ഈ വർഷം സെപ്റ്റംബർ 17 മുതൽ 2023 സെപ്റ്റംബർ 17 വരെ വാർഷിക അനുസ്മരണ പരിപാടികളോടെ ഹൈദരാബാദ് സംസ്ഥാന വിമോചനത്തിന്റെ 75 വർഷം ആഘോഷിക്കാൻ നരേന്ദ്ര മോദി സർക്കാർ തീരുമാനിച്ചതായി കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാവുവിന്റെ പ്രഖ്യാപനം.
എട്ട് വർഷം മുമ്പ് തെലങ്കാന സംസ്ഥാനം രൂപീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഭരണപക്ഷ പാർട്ടിയുടെ ആവശ്യങ്ങളും പ്രക്ഷോഭങ്ങളും കണക്കിലെടുത്ത് കൂടിയാണ് ഔദ്യോഗികമായി തീരുമാനം അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും, ബിജെപി ആഗ്രഹിക്കുന്ന തെലങ്കാന വിമോചന ദിവസിനു പകരം തെലങ്കാന ദേശീയ ഉദ്ഗ്രഥന ദിനം ആണ് ആചരിക്കാൻ തീരുമാനിച്ചതെന്ന് റാവു വ്യക്തമാക്കി. തെലങ്കാന ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് മന്ത്രിസഭാ തീരുമാനത്തെ പാർട്ടിയുടെ വിജയമാണെന്ന് വിശേഷിപ്പിച്ചു. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടി സെപ്റ്റംബർ 17ന് ഹൈദരാബാദിലെ പരേഡ് ഗ്രൗണ്ടിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ചടങ്ങിലേക്ക് പങ്കെടുക്കാൻ കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാരെ ക്ഷണിക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.