Follow the News Bengaluru channel on WhatsApp

മായാ ജാലകം

അജി മാത്യൂ കോളൂത്ര

പ്രോമിത്യൂസിന്റെ ഹൃദയം
അധ്യായം മുപ്പത്തിയാറ്

വിവര സാങ്കേതിക വിദ്യയുടെ വികാസം, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ജീവിതത്തിൽ ക്രിയാത്മകമായ ഒട്ടനവധി മാറ്റങ്ങൾക്ക് വഴിതെളിച്ചിട്ടുണ്ട്. അതിശീഘ്ര ആശയ വിനിമയത്തിനും, വിവരകൈമാറ്റത്തിനും എന്ന് വേണ്ട പ്രകൃതി ദുരന്തങ്ങൾക്കെതിരെയുള്ള മുന്നറിയിപ്പുകൾക്കും, സങ്കീർണ്ണമായ ശസ്ത്രക്രിയകൾക്കും തുടങ്ങി ആസ്വാദന ഉപാധിയായി വരെ സാങ്കേതിക വിദ്യ പ്രയോജനപ്പെടുന്നു. ദേശരാജ്യങ്ങളായും ഗോത്രങ്ങളായും ഉപഗോത്രങ്ങളായും തിരിഞ്ഞു വേർപെട്ട് നിന്നിരുന്ന ജനസമൂഹങ്ങളെ കൂടുതൽ അടുപ്പിക്കാനും അവർക്കിടയിലുള്ള വ്യത്യാസങ്ങളുടെ സീമകളെ ലഘൂകരിച്ച് ‘ആഗോള ഗ്രാമം’ (global Village) എന്ന സങ്കൽപ്പം സാദ്ധ്യമാകും വിധമൊരു പരിതസ്ഥിതി രൂപപ്പെടുത്താനും സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തിന് കഴിഞ്ഞിട്ടുണ്ട്.

പോസിറ്റീവായ മറ്റെന്തിനും എന്ന പോലെ ഒഴിവാക്കാനാകാത്ത ചില ദൗർബല്യങ്ങൾ ഈ കുതിച്ചു ചാട്ടത്തിനൊപ്പം നമുക്ക് ലഭിച്ചിട്ടുണ്ട്. സംഭവങ്ങളെ യാഥാർഥ്യങ്ങൾക്കുമപ്പുറം വ്യക്തമായി കാട്ടിത്തരാൻ കഴിവുള്ള വിർച്വൽ ലോകമാണ് (virtual world) അതിൽ പ്രധാനം. സത്യമേത് മിഥ്യയേത് എന്ന് തിരിച്ചറിയാത്ത വിധം അത് നമ്മെ ആശയക്കുഴപ്പത്തിലാക്കും. കണ്ടു കണ്ടങ്ങിരിക്കുന്നതൊക്കെ കണ്ടില്ലന്നു വരുത്തും. ഒരിക്കലും നടക്കാത്തത് എന്ന് കരുതുന്ന കാര്യങ്ങൾ നടന്നു എന്നതിന് ചിത്രങ്ങളായും ചലച്ചിത്രങ്ങളായും തെളിവുകൾ നിരത്തും. സങ്കല്പത്തിന്റെ തേരിലേറി സഞ്ചരിക്കാൻ കഴിയുന്ന ദൂരമത്രയും നമ്മോടൊപ്പം സഞ്ചരിക്കും. കാണാൻ കൊതിച്ച കാഴ്ചകൾ കാട്ടിതരും. ദിനോസറുകൾക്കൊപ്പം ജീവിക്കുന്നതായും ബഹിരാകാശ കാഴ്ചകൾ കാണുന്നതുമായ അനുഭൂതി പകരും. തോറ്റും ജയിച്ചും ഈ ലോകത്തിന്റെ പോരാട്ടങ്ങളിൽ ജീവിക്കുന്ന നമുക്ക് അങ്ങനെ അങ്ങനെ മായാ കാഴ്ചകളുടെ മറ്റൊരു ലോകത്ത് വിജയങ്ങളിൽ മാത്രം അഭിരമിക്കാൻ അവസരമൊരുക്കും.

മനോരഞ്ജനം എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ് ഈ അവാസ്തവിക ലോകം ഉപയോഗിക്കപടുന്നതെങ്കിൽ അതൊരു തെറ്റായി കണക്കാക്കാനാവില്ല. എന്നാൽ ഈ മായക്കാഴ്ചകളുടെ സാദ്ധ്യതകൾ ചിലർ വഞ്ചനക്കും ധന സമ്പാദനത്തിനുള്ള ദുഷിതമാർഗമായും ഉപയോഗപ്പെടുത്തുന്നു. സാങ്കേതികവിദ്യയിൽ പ്രാവീണ്യം കുറഞ്ഞവരും ഈ മേഖയിൽ സാധ്യമായ വഞ്ചനകളെപ്പറ്റി അറിവ് ഇല്ലാത്തവരുമായ ആളുകൾ ഇവിടെ ഇരക്കളാക്കപ്പെടുന്നു. എ. റ്റി. എം, മൊബൈൽ ബാങ്കിങ് തട്ടിപ്പുകൾ മുതൽ ഇൻസ്റ്റഗ്രാം ഫിൽറ്ററുകളിൽ തുടങ്ങി ഹണി ട്രാപ്പിലോ ബലാത്കാരത്തിലോ അവസാനിക്കുന്ന ലൈംഗിക ചൂഷണങ്ങൾ വരെ ഇത്തരം ദുരുപയോഗങ്ങളിൽ ഉൾപ്പെടുന്നു. സാങ്കേതിക വിദ്യ തങ്ങളുടെ മുന്നിലേക്ക് എത്തിച്ച ‘വസ്തുതകളെ’ അപ്പാടെ വിശ്വസിച്ചു എന്ന തെറ്റ് മാത്രമാണ് ഇരകളുടെ ഭാഗത്തുണ്ടായിരുന്നത്.

കാണുന്നതെല്ലാം സത്യമാകില്ല എന്ന ബോധ്യത്തോടെ മാത്രം സാങ്കേതിക വിദ്യയെ സ്വീകരിക്കാൻ കഴിയും വിധം പരിജ്ഞാനം ആർജ്ജിക്കുക എന്നത് മാത്രമാണ് ഇതിനെ നേരിടാനുള്ള ഒരേയൊരു മാർഗം. ജീവിതത്തിന്റെ നല്ലൊരു കാലവും ഇത്തരം സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങൾ ലഭിക്കാതെ അടുത്തിടെ മാത്രം അതുമായി പരിചയം സിദ്ധിച്ചവർ കൂടുതൽ വാഴുന്ന ഈ ലോകത്ത് അതെത്ര പ്രാവര്‍ത്തികമാണ് എന്നറിയില്ല. തുടർച്ചയായുള്ള ബോധവത്കരണ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ കൂടുതൽ അവബോധം ഉള്ളവരാക്കാനുള്ള ശ്രമം ഗവണ്മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുണ്ട് എന്നുള്ളത് ആശാവഹമായ കാര്യമാണ്. എന്നാൽ അതിനു സമാന്തരമായി പക്വമായ സാങ്കേതിക പരിജ്ഞാനം എല്ലാവർക്കും ലഭിക്കാൻ ആവശ്യമായ ‘e- സാക്ഷരത’ പ്രവർത്തനങ്ങൾ കൂടി ശക്തിപ്പെടുത്തേണ്ടതുണ്ട്.

വിർച്വൽ ലോകം സൃഷ്ടിക്കുന്ന ഭ്രമികമായ മായിക കാഴ്ചകളിൽ മയങ്ങി യഥാർത്ഥ ലോകത്തോടുള്ള ബന്ധം കുറഞ്ഞു പോകുന്നവിധമുള്ള മാനസികാരോഗ്യ പ്രശ്നങ്ങളും പലപ്പോഴും കണ്ടുവരാറുണ്ട്. സാങ്കേതിക വിദ്യയെ കൂടുതൽ ആശ്രയിക്കുന്നത് കൊണ്ടുള്ള കുഴപ്പമാണത്. കൈയ്യിലെ മൊബൈലിൽ ബാറ്ററി ചാർജും ഇന്റർനെറ്റ്‌ കണക്ഷനും ഉണ്ടെങ്കിൽ മറ്റാരും വേണ്ടാത്ത അവസ്ഥ. അത് സൃഷ്ടിക്കുന്ന സാങ്കല്പികലോകത്തിൽ ആർക്കും ചെടികൾ നടാം, കാറോട്ട മത്സരങ്ങളിൽ പങ്കാളികളാകാം, ആയുധധാരികളായി ശത്രുക്കളെയും വേണ്ടിവന്നാൽ മിത്രങ്ങളെയും കൊന്നൊടുക്കാം, ഇഷ്ടമുള്ള വാഹനത്തിൽ ലോകം ചുറ്റാം അങ്ങനെ അനേകം സാദ്ധ്യതകൾ. ഒരിക്കൽ രസം പിടിച്ചു കഴിഞ്ഞാൽ നിന്നും പുറത്ത് പോകാൻ തോന്നാത്തവിധം രമ്യമായലോകം. സമയം കളയാൻ വേണ്ടി മാത്രം ഉപയോഗിക്കേണ്ട ഈ ലോകം അപൂർവ്വം ചിലർക്ക് യഥാർത്ഥ ലോകത്തിനേക്കാൾ പ്രിയപ്പെട്ടതാകുന്നു. സിഗരറ്റിനും, മദ്യത്തിനും മറ്റ് ലഹരികൾക്കും അടിമപ്പെടുന്നത് പോലെ ഈ മായാജാലക കാഴ്ചകൾക്ക് അവർ അടിമപ്പെടുന്നു. മനുഷ്യരെ പകയ്ക്കുകയും മണ്ണിനെ വെറുക്കുകയും ചെയ്യുന്നു. ആവശ്യമെങ്കിൽ പിന്നോട്ട് പോകാനോ ചെയ്യുന്നതും പറയുന്നതുമൊന്നും തിരുത്താനോ കഴിയാത്ത, ഒരൊറ്റ അവസരം മാത്രമുള്ള യഥാർത്ഥ ലോകമല്ല ‘undo’ കൊണ്ടും കയ്യിലുള്ള ‘ലൈഫ്’ കൊണ്ടും എന്തും ചെയ്യാവുന്ന, എന്തും തിരുത്താവുന്ന, മരണത്തിൽ നിന്നുപോലും ഉയർത്തെഴുനേൽക്കാവുന്ന ഭാവലോകമാണ് അവർ തങ്ങളുടേതയായി കരുതുന്നത്. ഒരു പരിധി വിട്ടാൽ മറ്റേത് ആസക്തിയെക്കാളും ഭീകരമായ ആസക്തിയാണത്. കൃത്യമായ ചികിത്സആവശ്യമായ ക്രമീകൃതമായ യാഥാർഥ്യബോധനം (Realistic Education) ആവശ്യമായ ലഹരി. സാങ്കേതിക വിദ്യയുടെ കുതിച്ചു ചാട്ടത്തെ ആശ്ലേഷികാനുള്ള വ്യഗ്രതയിൽ ഇങ്ങനെയൊരു വിപത്തിനെ മുന്നിൽ കാണാനും അതിനെ പ്രതിരോധിക്കാൻ നടപടികൾ സ്വീകരിക്കാനും നമുക്ക് കഴിഞ്ഞിട്ടില്ല എന്നത് കൊണ്ട് ഇത് കൂടുതൽ പരിഭ്രാന്തി ഉണർത്തുന്നു. ഇന്റർനെറ്റിന്റെ കുതിച്ചു ചാറ്റങ്ങൾക്ക് ഇടയിൽ വരും വർഷങ്ങളിൽ നാം ഏറ്റവും കേൾക്കാൻ ഇടയുള്ള പ്രശ്നവും അയാഥാർത്ഥ ലോകത്തോടുള്ള ഈ ആസക്തിയെക്കുറിച്ചാകും.

മറ്റ് ലഹരികൾക്ക് എതിരെ പോരാടുന്ന അതെ വീര്യത്തോടെ മായജാലകം തുറന്നു വരുന്ന സാങ്കേതിക ലഹരിക്കെതിരെ പോരാടാൻ ലോകമ്പാടും കഴിയട്ടെ എന്നാണ് ആഗ്രഹിക്കുന്നത്.

പ്രോമിത്യൂസിന്റെ ഹൃദയം :▶️▶️ മുൻ അധ്യായങ്ങൾ ഇവിടെ വായിക്കാം

🟡
#Motivation
#SelfHelp


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.