ഡിസ്റ്റന്‍സ്, ഓൺലൈൻ ബിരുദ കോഴ്സുകൾ ഇനി റെഗുലർ കോഴ്സുകൾക്ക് തുല്യമെന്ന് യു.ജി.സി
ന്യൂഡൽഹി: അംഗീകൃത യൂണിവേഴ്സിറ്റികളിൽ നിന്നും വിദൂര, ഓൺലൈൻ വിദ്യാഭ്യാസത്തിലൂടെ പൂർത്തിയാക്കുന്ന ബിരുദ കോഴ്സുകൾക്ക് റെഗുലർ കോഴ്സുകൾക്ക് തുല്യമായ അംഗീകാരം നൽകി യൂണിവേഴ്സിറ്റി ഗ്രാന്‍ഡ്സ് കമ്മീഷൻ(യു.ജി.സി.). കോളജുകളിൽ നിന്ന് റെഗുലറായി പൂർത്തിയാക്കുന്ന കോഴ്സുകൾക്ക് തുല്യമായി ഇവ പരിഗണിക്കുമെന്ന് യു.ജി.സി അറിയിച്ചു. കോവിഡിന് ശേഷം വിദൂര വിദ്യാഭ്യാസ കോഴ്സുകൾക്ക് വിദ്യാർഥികൾ കൂടുതൽ താൽപര്യം കാട്ടിത്തുടങ്ങിയതോടെയാണ് മുൻ തീരുമാനം തിരുത്താൻ യു.ജി.സി തയാറായത്.
നേരത്തെ, ഒരേ സമയം രണ്ട് ബിരുദം നേടാന്‍ യു.ജി.സി വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയിരുന്നു. വിദ്യാര്‍ഥികള്‍ക്ക് രണ്ട് കോളേജുകളിലായി പ്രവേശനം നേടാമെന്നും യു.ജി.സി വ്യക്തമാക്കിയിരുന്നു. ഓപ്പൺ ആന്റ് ഡിസ്റ്റൻസ് ലേണിംഗ് പ്രോഗ്രാംസ് ആന്റ് ഓൺലൈൻ പ്രോഗ്രാംസ് റെഗുലേഷനിലെ ഇരുപത്തി രണ്ടാം റെഗുലേഷൻ പ്രകാരമാണ് തുല്യമായി പരിഗണിക്കാനുള്ള തീരുമാനമെന്നും യു.ജി.സി വാർത്താ കുറിപ്പിൽ അറിയിച്ചു.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.