Follow the News Bengaluru channel on WhatsApp

രാമനഗരയിലെ പ്രളയബാധിതര്‍ക്ക് 20 ലക്ഷം രൂപയുടെ ഭക്ഷ്യവസ്തുക്കളും വീട്ടുപകരണങ്ങളും വിതരണം ചെയ്ത് ബെംഗളൂരു മര്‍ച്ചന്റ് അസോസിയേഷന്‍

ബെംഗളൂരു: അപ്രതീക്ഷത പ്രളയത്തില്‍ സര്‍വ്വവും നഷ്ടപ്പെട്ട രാമനഗര ജില്ലയിലെ ജനങ്ങള്‍ക്ക് സഹായ ഹസ്തവുമായി ബെംഗളൂരു മര്‍ച്ചന്റ് അസോസിയേഷന്‍ (ബി.എം.എ.). പ്രളയബാധിത പ്രദേശത്തെ ആയിരത്തില്‍ പരം കുടുംബങ്ങള്‍ക്കാണ് ബി.എം.എ. കഴിഞ്ഞ ദിവസം ഭക്ഷ്യകിറ്റുകളും ഗൃഹോപകരണങ്ങളും വിതരണം ചെയ്തത്. ഒരു മാസത്തേക്കുളള ഭക്ഷ്യ കിറ്റുകളുടെ കൂപ്പണുകളും ദുരിതബാധിതര്‍ക്ക് കൈമാറി.

പേമാരിയെ തുടര്‍ന്ന് പലരുടെ ഉപജീവന മാര്‍ഗങ്ങളും ഇല്ലാതായിരുന്നു. വീടുകള്‍ മഴയില്‍ ഇല്ലാതായതോടെ കൈകുഞ്ഞുങ്ങൾക്കു മുതല്‍ വാര്‍ദ്ധക്യ സഹജമായ രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുവരെ അഭയാര്‍ത്ഥിക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയം തേടേണ്ടിവന്നു. സെപ്തംബര്‍ രണ്ടാം തിയ്യതി ബി.എം.എ ഭാരവാഹികള്‍ ദുരിതമേഖലകളില്‍ പര്യടനം നടത്തിയിരുന്നു. ഉടുതുണിക്ക് മറുതുണിയില്ലാതെ വലയുന്ന ജനങ്ങളുടെ കഷ്ടത നേരിട്ടറിഞ്ഞതിനെ തുടര്‍ന്നാണ് സംഘടന റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഒരോ വീട്ടുകാരുടെയും പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തുകയും അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ തങ്ങളാലാകും വിധം ചെയ്തുകൊടുക്കാനുള്ള തീരുമാനത്തിലേക്ക് സംഘടന എത്തിച്ചേരുകയുമായിരുന്നു. ഒരു കിറ്റുമുതല്‍ 100 കിറ്റുകള്‍ വരെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കായി നല്കാന്‍ സംഘടനയിലെ അംഗങ്ങളായ വ്യാപാരികള്‍ മുന്നോട്ട് വന്നു.

ജനറല്‍ സെക്രട്ടറി അഷ്‌റഫ് പി വി, ഭാരവാഹികളായ ശംസുദ്ധീന്‍ അനുഗ്രഹ, അര്‍ഷാദ് ആര്‍ എം, ദാവൂദ് ഫുഡ് പാലസ്, ഫാസിര്‍ ഐശ്വര്യ, അഷ്ഫാഖ് ബിഗ്ഗ് മാര്‍ക്കറ്റ്, നൗഷാദ് നൈസ് മാര്‍ട്ട്, ഷമീല്‍ അമെക്‌സ്, കരീം ശോഭ, ജംഷീര്‍,നൗഫല്‍, ഫൈസല്‍ തുടങ്ങിയവര്‍ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.