Follow the News Bengaluru channel on WhatsApp

ഊബറിന്റെ അമിതനിരക്കിനെതിരെ പ്രതിഷേധവുമായി കെൻ വെബ് സിഇഒ

ബെംഗളൂരു: ഊബർ ആപ്പിന്റെ അമിതനിരക്കിനെതിരെ പ്രതിഷേധം പ്രകടമാക്കി കെൻ വെബ് സിഇഒ രോഹിൻ ധർമ്മകുമാർ. അദ്ദേഹത്തിന്റെ ബെംഗളൂരുവിൽ വീട്ടിൽ നിന്നും കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ക്യാബ് യാത്രയുടെ ഊബർ നിരക്ക് ഉയർത്തിക്കാട്ടിയാണ് ട്വിറ്ററിലൂടെ പ്രതിഷേധം അറിയിച്ചത്.

ഊബർ വഴി അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും വിമാനത്താവളത്തിലേക്ക് ഈടാക്കുന്നത് 2000 രൂപയ്ക്കടുത്താണ്. ഇത് പ്രിമിയം നിരക്കാണെങ്കിൽ 3000 രൂപയ്ക്കടുത്ത് വരും. ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് മുംബൈ വിമാനത്താവളത്തിലേക്ക് പോലും 2000 രൂപയാണ് നിരക്ക്. ഈ നിരക്കുകളുടെ രണ്ട് വ്യത്യസ്ത സ്‌ക്രീൻഷോട്ടുകൾ ഉൾപെടുത്തിക്കൊണ്ടാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. ബെംഗളുരു-മുംബൈ വിമാനങ്ങളുടെ ടിക്കറ്റ് വില 2,058 രൂപയാണ്. എന്നാൽ ധർമകുമാറിന്റെ വീട്ടിൽ നിന്ന് കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ഊബർ പ്രീമിയറിന് 1,713 രൂപയാണ് വില. അതേ ദൂരത്തിന് ഊബർ എക്സ്എൽ നിരക്ക് 2,638 രൂപയാണ് ഈടാക്കുന്നത്.

ബെംഗളൂരു ഒരു മെട്രോ നഗരമാണെന്നും ആളുകൾക്കുള്ള ഒരേയൊരു ഓപ്ഷൻ ക്യാബ് അഗ്രഗേറ്ററുകളല്ലെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. ഇന്ത്യൻ റെയിൽവേ എയർപോർട്ട് ലിങ്ക് ട്രെയിനും ഷട്ടിൽ ബസും ഉപയോഗിക്കാവുന്നതാണ് ഇതിലും മികച്ച വഴികൾ. നിരവധി പേരാണ് അദ്ദേഹത്തിന്റെ ട്വീറ്റിന് താഴെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പോസ്റ്റ്‌ ചെയ്തത്. ട്വിറ്റർ പോസ്റ്റിന് 2,500 ലധികം ലൈക്കുകളും 300 ഓളം റീട്വീറ്റുകളും ലഭിച്ചു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.