Follow the News Bengaluru channel on WhatsApp

സർക്കാർ സെർവറുകൾ ഹാക്ക് ചെയ്ത ആറ് പേർ അറസ്റ്റിൽ

ബെംഗളൂരു: സർക്കാർ സെർവറുകൾ ഹാക്ക് ചെയ്ത് വ്യാജ ആർടിസി (റെക്കോർഡ് ഓഫ് റൈറ്റ്സ്, ടെനൻസി, ആൻഡ് ക്രോപ്സ്) രേഖകൾ ഉണ്ടാക്കി ഭൂമി വിൽപന നടത്തിയതിന് രാമനഗര ജില്ലാ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഹാർഡ്‌വെയർ എഞ്ചിനീയർ ഉൾപ്പെടെ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

രാമനഗര സ്വദേശികളായ ചിക്കമാരി ഗൗഡ, നരസിംഹമൂർത്തി, രാഘവമൂർത്തി, അരുൺ, നന്ദീഷ്, ശിവരാജു എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരിൽ റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, സൈബർ ഉടമകൾ, ബ്രോക്കർമാർ, ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിൽ ജോലി ചെയ്യുന്ന ഒരു ഹാർഡ്‌വെയർ എഞ്ചിനീയർ എന്നിവരും ഉൾപ്പെടുന്നുവെന്ന് പോലീസ് പറഞ്ഞു.

രാമനഗരയിലെ സിഇഎൻ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികൾ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ അറിയാതെ സർക്കാർ സെർവറുകൾ ഹാക്ക് ചെയ്യുകയും ഭൂമിയുടെ ഉടമസ്ഥാവകാശ വിവരങ്ങൾ മാറ്റുകയും ചെയ്തിരുന്നതായി പോലീസ് പറഞ്ഞു.

സോഫ്റ്റ്‌വെയർ സംവിധാനങ്ങളിലെ പഴുതുകൾ ഉപയോഗിച്ചാണ് പ്രതികൾ സർക്കാർ ഭൂമിക്കായി ആർടിസി രേഖകൾ ഉണ്ടാക്കിയത്. കനകപുര താലൂക്കിലെ ബന്നിക്കുപ്പെ, തുംഗനി, രാംപൂർ എന്നിവിടങ്ങളിലെ ആറേക്കർ ഭൂമിയാണ് ഇവർ വിറ്റത്. ആറ് കോടിയുടെ ഭൂമി തട്ടിയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നും പോലീസ് വിശദീകരിച്ചു. പ്രതികൾ ഇതിനോടകം ഏഴ് ആർടിസികൾ ഉണ്ടാക്കി ആറ് പേർക്ക് ഭൂമി വിറ്റതായി തെളിഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കേസിലെ മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.