രാഷ്ട്രപതിയുടെ സന്ദർശനം; ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം
ബെംഗളൂരു: രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ വിവിധ ഇടങ്ങളില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് കബണ്‍ പാര്‍ക്ക്, അശോക്നഗര്‍ ട്രാഫിക് പോലീസ് സ്റ്റേഷനുകളുടെ പരിധിയിലെ വണ്‍വേ റോഡുകള്‍ ടു വേ ട്രാഫിക് റോഡുകളാക്കിയിട്ടുണ്ട്. രാജ്ഭവന് റോഡില്‍ രാജ്ഭവനും തിമ്മയ്യ സര്‍ക്കിളിനും ഇടയിലുള്ള ഭാഗത്ത് രണ്ടു ഭാഗത്തേക്കും ഗതാഗതം ഏര്‍പ്പെടുത്തി. രാവിലെ 9.30-നും 11.30-നും ഇടയില്‍ രാജ്ഭവന് റോഡിനും ഓള്‍ഡ് എയര്‍പോര്‍ട്ടിനും ഇടയിലുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. വൈകീട്ട് 3.40 മുതല്‍ രാത്രി എട്ടുവരെ രാജ്ഭവന് റോഡില്‍നിന്ന് ലാങ്ഫഡ് റോഡിലേക്കുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണമുണ്ടാകും. ഇന്‍ഫന്‍ട്രി റോഡ്, കസ്തൂര്‍ഭ റോഡ്, ക്വീന്‍സ് റോഡ്, റിച്ച്മണ്ട് റോഡ്, ഡോ. അംബേദ്കര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം ഇന്നത്തെ ദിവസം ഗതാഗത തടസ്സമുണ്ടായേക്കും
നാളെ രാവിലെ രാജ്ഭവന്- ഇന്ഫ്രാന്ട്രി റോഡ്, കെ.ആര്. റോഡ്, കബ്ബണ്‍ റോഡ്, ഡിക്കന്‍സണ്‍ റോഡ്, എം.ജി. റോഡ് ഓള്‍ഡ് എയര്‍പോര്‍ട്ട് റോഡിനും ഇടയില്‍ രാവിലെ 9 മുതല്‍ 9.30 വരെ നിയന്ത്രണമുണ്ടാകും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.