Follow the News Bengaluru channel on WhatsApp

പ്രവാചകനെകുറിച്ച് ഉപന്യാസം; സ്കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണം നടത്തും

ബെംഗളൂരു: ഗദഗ് ജില്ലയിൽ പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് സ്‌കൂളിൽ ഉപന്യാസ മത്സരം നടത്തിയെന്നാരോപിച്ച് സർക്കാർ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞയാഴ്ച പ്രിൻസിപ്പൽ മുനാഫ് ബിജാപൂർ വിദ്യാർഥികൾക്ക് ഒരു രചനാ മത്സരം സംഘടിപ്പിക്കുകയും വിജയികൾക്ക് ആകർഷകമായ ക്യാഷ് പ്രൈസുകളും പ്രഖ്യാപിച്ചിരുന്നു.

മത്സരം നടക്കുന്ന വിവരം അറിഞ്ഞ ചില രക്ഷിതാക്കൾ സ്കൂൾ അധികൃതരോട് കാര്യം തിരക്കി. പ്രിൻസിപ്പലിനെതിരെ നടപടി ആവശ്യപ്പെട്ട് വലതുപക്ഷ സംഘടനാ പ്രവർത്തകർ ജില്ലയിലെ നാഗവി ഗ്രാമത്തിലെ സ്കൂൾ സന്ദർശിച്ചു. പ്രതിഷേധക്കാർ പ്രധാനാധ്യാപകനെ പിക്കറ്റ് ചെയ്യുകയും അധിക്ഷേപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ രാജി അവർ ആവശ്യപ്പെട്ടു. തുടർന്ന് ഗദഗ് റൂറൽ പോലീസ് സംഘം എത്തി സമാധാനിപ്പിച്ച ശേഷമാണ് സംഘം പിരിഞ്ഞുപോയത്. ഗദഗ് ബിഇഒ എൻ. എം. നടുവിൻമണി സ്‌കൂൾ സന്ദർശിച്ച് അധികൃതരുമായി ചർച്ച നടത്തി.

സ്‌കൂൾ പ്രിൻസിപ്പലിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണത്തിന് ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രിൻസിപ്പൽ സർക്കാർ ജീവനക്കാരനാണെന്നും സിലബസിൽ ഉള്ളത് പഠിപ്പിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഒന്നാം സമ്മാനത്തിന് 5000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപയും 2000 രൂപയും വാഗ്ദാനം ചെയ്താണ് പ്രിൻസിപ്പൽ കുട്ടികളെ ഉപന്യാസ മത്സരത്തിൽ പങ്കെടുപ്പിച്ചത്. സംഭവത്തിൽ പ്രിൻസിപ്പൽ ക്ഷമാപണം നടത്തി. തെറ്റായ ഉദ്ദേശ്യങ്ങളില്ലാതെയാണ് മത്സരം സംഘടിപ്പിച്ചത്. ജില്ലയിലെ പ്രമുഖ മുസ്ലീം നേതാവ് ജുനെദ്സാബ് ഉമചാഗി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സ്കൂൾ സന്ദർശിച്ച് മുഹമ്മദ് പൈഗംബറിനെക്കുറിച്ചുള്ള രണ്ട് പുസ്തകങ്ങൾ സമ്മാനിച്ചിരുന്നു. ഇത് ഒരു മത്സരമായി സംഘടിപ്പിച്ചാൽ ക്യാഷ് പ്രൈസ് വിദ്യാർഥികൾക്ക് സഹായകമാകുമെന്ന് കരുതിയാണ് ഈ പ്രവൃത്തിയെന്ന് പ്രിൻസിപ്പൽ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.