Follow the News Bengaluru channel on WhatsApp

ബെള്ളാരി കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: ബെള്ളാരിയിലെ മലയാളി കൂട്ടായ്മയായ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍  വിപുലമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. ഞായറാഴ്ച ബെള്ളാരി കൗള്‍ ബസാറിലെ സെന്റ് ആന്റണി കമ്യൂണിറ്റി ഫങ്ഷന്‍ ഹാളില്‍ നടന്ന ആഘോഷങ്ങള്‍ ബെള്ളാരി റൂറല്‍ എം.എല്‍.എ ബി. നാഗേന്ദ്ര ഉദ്ഘാടനം ചെയ്തു. ബെള്ളാരി ബിഷപ്പ് റവ. ഡോ. ഹെന്റി ഡിസൂസ, കമലാപുര്‍ ആന്റണി ചര്‍ച്ച് വികാരി ഫ്രാന്‍സിസ് ബാഷ്യം, ഹൊസ്‌പേട്ട് കൈരളി കള്‍ച്ചറല്‍ അസോസിയേഷന്‍ സെക്രട്ടറി സുന്ദരന്‍ തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. കോവിഡ് പ്രതിരോധ രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ബെള്ളാരിയിലെ മലയാളി ആരോഗ്യ പ്രവര്‍ത്തകരായ വിംസ് നോഡൽ ഓഫീസർ ഡോ. ലീബ, നഴ്സുമാരായ മാത്യു, ഷീബ, ഷൈനി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

 

പൂക്കള മത്സരം, പുരുഷന്‍മാരും വനിതകളും അവതരിപ്പിച്ച തിരുവാതിര, കലാ സാംസ്‌കാരിക പരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. ടൈം ജോക്സ് കോഴിക്കോട് അവതരിപ്പിച്ച മെഗാ ഷോയും അരങ്ങേറി.

അസോസിയേഷൻ മുഖ്യ രക്ഷാധികാരികളായ ഗുരു മാത്യു, ബാബു ജേക്കബ്, പ്രസിഡണ്ട് ബാബുരാജ്,
സെക്രട്ടറി സി.കെ. ബിജു, ട്രഷറർ മാത്യു, എക്സിക്യുട്ടീവ് അംഗങ്ങളായ അജി. നെല്ലിശ്ശേരി, ബാബു പി.ആൻ്റണി, പ്രകാശ്, അബി, ബിനു, രഞ്ജൻ, ബിബിൻ, ബേബി, രാമകൃഷ്ണൻ, ഗോപി, ഭൂപേഷ്, ടി.ആർ. ശിവദാസ് എന്നിവർ നേതൃത്വം നൽകി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.