Follow the News Bengaluru channel on WhatsApp

കാത്തിരിപ്പിന് വിരാമം; മണിരത്‌നത്തിന്‍റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിന്‍ സെല്‍വന്‍ നാളെ തിയറ്ററുകളില്‍

ചലച്ചിത്ര പ്രേമികളുടെ ആകാംക്ഷയ്ക്ക് വിരാമമിടാൻ പൊന്നിയിന്‍ സെല്‍വന്‍റെ ആദ്യ ഭാഗം നാളെ തിയേറ്ററുകളില്‍ എത്തുന്നു. വിക്രം, ഐശ്വര്യ റായ്, ജയം രവി, കാര്‍ത്തി, തൃഷ, പ്രഭു, ശരത്‌കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്‌മി, പ്രകാശ്‌ രാജ്, വിക്രം പ്രഭു, പാര്‍ഥിപന്‍, റിയാസ് ഖാന്‍, ശോഭിത ദുലിപാല തുടങ്ങി വമ്പന്‍ താരനിരയാണ് 500 കോടി ബജറ്റിൽ മണിരത്നം ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തില്‍ അണിനിരക്കുന്നത്.

പത്താം നൂറ്റാണ്ടില്‍ ചോള സാമ്യാജ്യത്തിലെ ചക്രവര്‍ത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും ശത്രുക്കള്‍ക്കെതിരെ നടത്തുന്ന പോരാട്ടവുമാണ് പൊന്നിയിന്‍ സെല്‍വന്‍റെ കഥാപശ്ചാത്തലം. ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കി കൃഷ്‌ണ മൂര്‍ത്തിയുടെ 2400 പേജുകളുള്ള ചരിത്ര നോവലാണ് പൊന്നിയിൻ സെൽവൻ. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മൻ എന്ന രാജരാജ ചോളൻ ഒന്നാമനെ കുറിച്ചുള്ളതാണ് ഈ നോവൽ. നോവലിനെ അടിസ്ഥാനമാക്കി രണ്ടു ഭാഗങ്ങളിലായിട്ടാണ് സിനിമ ഒരുക്കന്നത്.

മണിരത്‌നത്തിന്‍റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക പ്രൊഡക്ഷനും ചേര്‍ന്നാണ് പൊന്നിയിന്‍ സെല്‍വന്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം നിര്‍മിച്ചിരിക്കുന്നത്. ഇളങ്കോ കുമാരവേലിന്‍റെതാണ് തിരക്കഥ. രവി വര്‍മനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

എ ആര്‍ റഹ്‌മാന്‍ സംഗീതവും നിര്‍വഹിച്ചിരിക്കുന്നു. തമിഴിന് പുറമെ ഹിന്ദി, തെലുഗു, മലയാളം, കന്നട തുടങ്ങിയ ഭാഷകളിലും ചിത്രം ഒരുക്കിയിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.