Follow the News Bengaluru channel on WhatsApp

പോപ്പുലർ ഫ്രണ്ട് ഹർത്താൽ; കടുത്ത നടപടികളുമായി ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെ ഉണ്ടായ ആക്രമണങ്ങളിൽ കടുത്ത നടപടിയുമായി ഹൈക്കോടതി. പിഎഫ്‌ഐ സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൾ സത്താറിനെ മുഴുവൻ ഹർത്താൽ ആക്രമണ കേസുകളിലും പ്രതിയാക്കുമെന്ന് കോടതി അറിയിച്ചു.

സർക്കാരിന് ഹൈക്കോടതി ഇത് സംബന്ധിച്ച നിർദേശം നൽകി. പെട്ടന്നുള്ള ഹർത്താലിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോടതി അലക്ഷ്യമാണെന്ന് കണ്ടാണ് കോടതി ആദ്യഘട്ടത്തിൽ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് വ്യാപകമായ ആക്രമണങ്ങൾ ഉണ്ടായത്. ഹർത്താലുമായി ബന്ധപ്പെട്ട നാശനഷ്ടങ്ങളെ ഗൗരവത്തോട് കൂടി കാണുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.

എല്ലാ മജിസ്‌ട്രേറ്റുകളോടും നഷ്ടപരിഹാരം ഈടാക്കാനുള്ള നിർദേശം നൽകുമെന്ന് ഹൈക്കോടതി അറിയിച്ചിട്ടുണ്ട്. നാശനഷ്ടങ്ങൾക്കായി 5.20 കോടി രൂപ രണ്ടാഴ്ചയ്ക്കകം ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകാനും കോടതി പിഎഫ്ഐയോട് നിർദേശിച്ചിട്ടുണ്ട്. നിലവിൽ പിടിയിലായവരുടെ ജാമ്യ ഹർജി പരിഗണിക്കുമ്പോൾ അവർ ജാമ്യത്തുക കൃത്യമായി നൽകണമെന്നും കോടതി വ്യക്തമാക്കി. ഈ തുക കെട്ടിവച്ചാൽ മാത്രമേ അവർക്ക് ജാമ്യം നൽകാവൂ. അല്ലെങ്കിൽ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്നും ഹെെക്കോടതി പറഞ്ഞു.

സംഘടന നിരോധിച്ചതോടെ അക്കൗണ്ട് മരവിപ്പിച്ച കാര്യം പിഎഫ്‌ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞെങ്കിലും, തുക ഈടാക്കാൻ എളുപ്പമായല്ലോ എന്ന മറുപടിയാണ് ഹൈക്കോടതി നൽകിയത്. അബ്ദുൾ സത്താറാണ് സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്തത്. അതുകൊണ്ടാണ് ഇയാളെ എല്ലാ കേസുകളിലും പ്രതിയാക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കെഎസ്ആർടിസിക്ക് ഉൾപ്പെടെ ഹർത്താലിൽ വലിയ തോതിൽ നാശനഷ്ടം ഉണ്ടായിരുന്നു. അഞ്ചര കോടി രൂപയുടെ നാശനഷ്ടമാണ് കെഎസ്ആർടിസിക്ക് മാത്രം ഉണ്ടായത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.