ഭാരത് ജോഡോ യാത്ര; കർണാടകയിലെ രണ്ടാം ദിനം ബേഗൂരിൽ നിന്നും ആരംഭിച്ചു

ബെംഗളൂരു: ആറ് മാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുന്ന കർണാടകയിൽ പ്രവേശിച്ച രാഹുൽ ഗാന്ധിയുടെ ഭാരത് ജോ‍ഡോ യാത്ര മുന്നോട്ട്. യാത്രയുടെ രണ്ടാം ദിനം ബേഗൂരിൽ നിന്നും ആരംഭിച്ചു. കലാല ഗേറ്റ്, താണ്ഡവപുര എംഐടി കോളേജ് പാതയിലാവും ഇന്നത്തെ ഭാരത് ജോഡോ യാത്ര.

വെള്ളിയാഴ്ച കേരള അതിർത്തിയായ ഗുണ്ടൽപേട്ട് ഊട്ടി–കോഴിക്കോട് ജംഗ്ഷനിലെ അംബേദ്കർ ഭവനു മുന്നിൽ പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിനും പ്രതിപക്ഷ നേതാവ് സിദ്ധരാമയ്ക്കുമൊപ്പമാണ് കർണാടകയിലെ ഭാരത് ജോഡോ യാത്രക്ക് രാഹുൽ തുടക്കമിട്ടത്. പാർലമെന്റിലും മാധ്യമങ്ങളിലും രാജ്യത്തെ പ്രശ്നങ്ങൾ അവതരിപ്പിക്കാനുള്ള ശ്രമങ്ങളെല്ലാം കേന്ദ്രം കൊട്ടിയടയ്ക്കുമ്പോൾ, ജനങ്ങളിലെത്താൻ ഈ യാത്ര മാത്രമേ മുന്നിലുള്ളൂവെന്നും ആർക്കും തടയാനാകില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

യാത്രയിൽ പതിനായിരങ്ങളാണ് അണിനിരക്കുന്നത്. യാത്രയിൽ സ്ത്രീകളുൾപ്പെടെയുള്ള പ്രവർത്തകർ നിറസാന്നിധ്യമാണ്. സംസ്ഥാനത്ത് യാത്രയുടെ ആദ്യദിനത്തിൽ 10 കിലോമീറ്ററിൽ താഴെ ദൂരമാണ് സഞ്ചരിച്ചത്. എന്നാൽ ഇന്ന് സഞ്ചാരദൂരം വർധിപ്പിക്കും.

കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ, പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ, നിയമനിർമാണ കൗൺസിൽ പ്രതിപക്ഷനേതാവ് ബി.കെ. ഹരിപ്രസാദ്, കർണാടകയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല എന്നിവർ യാത്രയിൽ പങ്കെടുക്കുന്നുണ്ട്. കർണാടകയിൽ 21 ദിവസമാണു യാത്ര. ഏഴ് ജില്ലകളിലൂടെ 511 കിലോമീറ്റർ കാൽനടയായി സഞ്ചരിക്കും. അതേസമയം കർണാടകയിൽ എത്തിയ ഭാരത് ജോഡോ യാത്ര തടസ്സപ്പെടുത്താനും മുടക്കാനും ശ്രമിച്ചാൽ പാഠം പഠിപ്പിക്കുമെന്ന് സിദ്ധരാമയ്യ മുന്നറിയിപ്പ് നൽകി.

ഇന്ന് രാവിലെ 6.30 ന് നിശ്ചയിച്ചിരുന്ന പദയാത്ര മഴ കാരണം നാൽപ്പത് മിനിറ്റോളം വൈകി. കർണാടകയിൽ 100 ഓളം സംഘടനകൾ രാഹുൽ ഗാന്ധിക്ക് ഒപ്പം യാത്രയ്ക്ക് പിന്തുണ നൽകിയിരുന്നു. നാളെ ഗാന്ധി ജയന്തി ആയതിനാൽ ഉച്ചവരെ നഞ്ചൻകോടിലുള്ള ഗാന്ധി ഗ്രാമോദിക്ക് ഭവനിലായിരിക്കും രാഹുൽ ഗാന്ധി ചിലവഴിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.