Follow the News Bengaluru channel on WhatsApp

സംസ്ഥാനത്ത് ട്രഷറി ഇടപാടുകൾ ഇന്ന് വൈകും

തിരുവനന്തപുരം: പണ ലഭ്യതയുടെ കുറവ് മൂലം സംസ്ഥാനത്ത് ഇന്ന് ട്രഷറി ഇടപാടുകൾ വൈകും. ബാങ്കിൽ നിന്ന് പണം ലഭിക്കുന്ന മുറയ്ക്കേ പ്രവർത്തിക്കൂവെന്ന് ട്രഷറി അധികൃതർ അറിയിച്ചു. ചെക്ക് ഇടപാട്, പണം പിൻവലിക്കൽ,ബില്ലു മാറിയെടുക്കൽ, സേവിംഗ്സ് ബാങ്ക് ഇടപാടുകൾ എന്നിവയാണ് തടസ്സപ്പെടുക.

ബാങ്കിൽ തിരിച്ചടയ്ക്കാതെ ട്രഷറിയിൽ പണം സൂക്ഷിക്കുന്നത് പലിശയിനത്തിൽ സംസ്ഥാനത്തിന് സാമ്പത്തിക ബാദ്ധ്യത വരുത്തുന്നുണ്ടെന്ന് അക്കൗണ്ടന്റ് ജനറൽ ആരോപിച്ചതിന്റെ പശ്ചാത്തലത്തിൽ ഇത് പരിഹരിക്കാൻ സാമ്പത്തിക വർഷാവസാനത്തിലും അർദ്ധവാർഷിക സമാപന ദിനത്തിലും പണം മുഴുവൻ ബാങ്കുകളിലേക്ക് മാറ്റാൻ ധനവകുപ്പ് നിർദേശിച്ചിരുന്നു.

ഇക്കാരണത്താൽ ഇന്ന് ബാങ്ക് നടപടികൾ പൂർത്തിയാക്കി ഉച്ചയ്ക്ക് ശേഷം പണമെത്താനാണ് സാധ്യത. മാസാദ്യദിനങ്ങളായതിനാൽ ഇന്നും തിങ്കളാഴ്ചയും ശമ്പളവും പെൻഷനും പിൻവലിക്കുന്നവരുടെ തിരക്കുമുണ്ടാകും. ചൊവ്വയും ബുധനും മഹാനവമിയും വിജയദശമിയും ആയതിനാൽ ബാങ്ക് അവധിയാണ്. ഇനി വ്യാഴാഴ്ച മുതൽ മാത്രമേ ബാങ്കുകൾ സാധാരണരീതിയിൽ പ്രവർത്തിക്കുകയുള്ളുവെന്നും അധികൃതർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.