കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വിദേശമദ്യം പിടിച്ചെടുത്തു

അവധി ദിനങ്ങൾ ലക്ഷ്യമാക്കി കർണാടകത്തിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വിദേശമദ്യം പിടിച്ചെടുത്തു. സംഭവത്തിൽ കാസർകോട് കിദൂര്‍ സ്വദേശി ബി. മിതേഷിനെ (28) കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നാര്‍ക്കോട്ടിക്ക് സ്ക്വാഡ് അറസ്റ്റ് ചെയ്തു.

കർണാടകയിൽ നിന്നും കാറില്‍ കടത്താൻ ശ്രമിച്ച 311.04 ലിറ്റര്‍ കര്‍ണ്ണാടക നിര്‍മ്മിത വിദേശമദ്യമാണ് പിടിച്ചെടുത്തത്. പൂജ അവധി ദിനങ്ങളിൽ കേരളത്തിലേക്ക് അനധികൃതമായി മദ്യം ഒഴുക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പോലീസും എക്സൈസും പരിശോധന ഊർജ്ജിതമാക്കുന്നതിനിടെയാണ് മദ്യക്കടത്ത് പിടികൂടിയത്. സ്‌പെഷ്യല്‍ സ്‌ക്വാഡിലെ പ്രിവന്‍റീവ് ഓഫീസര്‍ സുരേഷ് ബാബുവും സംഘവും കാസര്‍കോട് കുഡ്ലു പായിച്ചാലില്‍ വെച്ചാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.

മദ്യം കടത്താനുപയോഗിച്ച മാരുതി ആള്‍ട്ടോ കാറും കസ്റ്റഡിയിലെടുത്തു. മുമ്പും നിരവധി തവണ ഇയാള്‍ എക്‌സൈസ് പിടിയിലായിട്ടുണ്ട്.

ഇയാള്‍ക്ക് മദ്യം സംഭരിച്ച് നല്‍കിയ ആളെക്കുറിച്ച് എക്‌സൈസിന് സൂചന ലഭിച്ചിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തി ഗ്രാമത്തില്‍ താമസക്കാരനായ ഇയാള്‍ക്കെതിരെ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.