Follow the News Bengaluru channel on WhatsApp

ബെംഗളൂരുവിൽ എട്ടുവയസുകാരനെ തെരുവുനായ്‌ക്കൂട്ടം ആക്രമിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ ഹൊറമാവിൽ എട്ടുവയസുള്ള ആൺകുട്ടിയെ തെരുവ് നായ്ക്കൂട്ടം ആക്രമിച്ചു.

ബെംഗളൂരു സ്വദേശി യശ്വന്ത് ആണ് ആക്രമണത്തിനിരയായത്. അഞ്ച് മുതൽ ആറ് വരെ നായ്ക്കൾ മകന്റെ കഴുത്തിലും ചെവിയിലും തുടയിലും കടിച്ചുകീറിയതായും കുട്ടിയുടെ പിതാവ് ബിബിഎംപിയിലും, ലോക്കൽ പോലീസിലും പരാതി നൽകി. കുട്ടിയെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം, കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും ബിബിഎംപി മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബെംഗളൂരുവിൽ ഈ വർഷം ജൂലൈ വരെ ഏകദേശം 10,000 പേർക്ക് തെരുവ് നായ്ക്കളുടെ കടിയേറ്റിട്ടുണ്ട്. 2020 ജനുവരി മുതൽ 2022 ജൂലൈ വരെ 52,262 പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2020-ൽ, 25,020 പേർക്ക് നായ്ക്കളുടെ കടിയേറ്റ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അതേസമയം 2021-ൽ നഗരത്തിൽ തെരുവുനായ്ക്കളുടെ കടിയേറ്റ കേസുകളുടെ എണ്ണം കുറവാണ്. 17,325 കേസുകൾ മാത്രമാണ് 2021-ൽ റിപ്പോർട്ട്‌ ചെയ്തത്. എന്നാൽ ഈ വർഷം ഏഴ് മാസത്തിനുള്ളിൽ നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം 10,000 കടന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.