Follow the News Bengaluru channel on WhatsApp

സ്വത്ത്‌ തർക്കം; അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ

ബെംഗളൂരു: സ്വത്ത്‌ തർക്കത്തെ തുടർന്ന് ബെംഗളൂരുവിൽ അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ. 88 വയസ്സുള്ള രോഗിയായ അമ്മയെ ഓക്സിജൻ വിതരണം തടസ്സപ്പെടുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ജോൺ ഡിക്രൂസിനെയാണ് (60) ആർടി നഗർ പോലീസ് അറസ്റ്റ് ചെയ്തത്.

ശ്വാസതടസ്സവും വാർദ്ധക്യസഹജമായ അസുഖങ്ങളും മൂലം ബുദ്ധിമുട്ടുന്ന അമ്മ കാതറിനെ ഇയാൾ പലവട്ടം കൊല്ലാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. കാതറിന് മൂന്ന് ആൺമക്കളും ഒരു മകളുമുണ്ട്. മറ്റു രണ്ട് ആൺമക്കൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയപ്പോൾ ഒരു മകനും മകളും ബെംഗളൂരുവിൽ താമസിക്കുകയായിരുന്നു. ആർടി നഗർ രണ്ടാം ബ്ലോക്കിലാണ് കാതറിൻ മകൾക്കൊപ്പം താമസിക്കുന്നത്. കാതറിൻ്റെ മൂത്ത മകൻ ജോണിന് സ്വത്തിന്റെ വിഹിതമായാണ് വീട് നൽകിയത്. എന്നാൽ ഇത് കാതറിന്റെ മരണശേഷം മാത്രമേ ഇയാൾക്ക് ലഭിക്കുമായിരുന്നുള്ളു. അമേരിക്കയിൽ താമസിക്കുന്ന മക്കൾ അമ്മയെ നോക്കാൻ ഒരു വനിതാ കെയർടേക്കറെ നിയമിച്ചിരുന്നു.

എന്നാൽ വീട് ഉടൻ കൈക്കലാക്കാൻ ഉദ്ദേശിച്ച ജോൺ അമ്മ താമസിക്കുന്ന വീട്ടിലേക്ക് ഇയാൾ അതിക്രമിച്ചു കയറി പരിചാരകയെ പുറത്താക്കുകയും ഓക്സിജൻ വിച്ഛേദിച്ച് കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തെ തുടർന്ന് പരിചാരക അയൽവാസികളെ വിവരമറിയിക്കുകയും അവർ ഓടിയെത്തി കാതറിനെ രക്ഷിക്കുകയും പോലീസിനെ വിളിക്കുകയും ചെയ്യുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.