Follow the News Bengaluru channel on WhatsApp

സോഫ്റ്റ്‌വെയർ പരിഷ്കരിക്കുന്നു; ഇപിഎഫ് പലിശ ലഭിക്കാൻ താമസിക്കും

ന്യൂഡൽഹി: ഇപിഎഫ്ഒ സോഫ്റ്റ്‌വെയർ പരിഷ്‌കരിക്കുന്ന ജോലികള്‍ നടക്കുന്നതിനാൽ വരിക്കാരുടെ പലിശ ലഭിക്കുന്നത് വൈകുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. പലിശ അക്കൗണ്ടിലേക്ക് കൈമാറുന്നില്ല എന്ന ഇപിഎഫ് വരിക്കാരുടെ പരാതിയിലാണ് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം. ഇക്കാരണത്താലാണ് സ്‌റ്റേറ്റ്‌മെന്റില്‍ പലിശ അക്കൗണ്ടിലേക്ക് കൈമാറിയതായി കാണാത്തതെന്ന് ധനമന്ത്രാലയം വിശദീകരിച്ചു.

ഒരു വരിക്കാരന്റെയും പലിശ നഷ്ടപ്പെടില്ലെന്നും ആശങ്ക വേണ്ടെന്നും ധനമന്ത്രാലയം വ്യക്തമാക്കി. മുന്‍ ഇന്‍ഫോസിസ് ഡയറക്ടറും ആരിന്‍ ക്യാപിറ്റല്‍ ചെയര്‍മാനുമായ മോഹന്‍ദാസ് പൈയുടെ ട്വീറ്റിന് മറുപടിയായാണ് ധനമന്ത്രാലയം ഇക്കാര്യം പറഞ്ഞത്. എന്റെ പലിശ എവിടെ?, ഇപിഎഫ്ഒ എന്ന ചോദ്യം ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ടാഗ് ചെയ്ത് കൊണ്ടാണ് മോഹന്‍ദാസ് പൈ ട്വീറ്റ് ചെയ്തത്.

ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയില്ലായ്മയ്ക്ക് ജനങ്ങള്‍ എന്തിന് കഷ്ടപ്പെടണം എന്ന ചോദ്യവും മോഹന്‍ദാസ് പൈ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായാണ് ആരുടെയും പലിശ നഷ്ടപ്പെടില്ലെന്നും സോഫ്റ്റ് വെയര്‍ അപ്‌ഡേഷന്‍ കാരണമാണ് സ്റ്റേറ്റ്‌മെന്റില്‍ പലിശ കാണാത്തതെന്നുമാണ്‌ ധനമന്ത്രാലയത്തിന്റെ വിശദീകരണം.

സെറ്റില്‍മെന്റിന് ആഗ്രഹിക്കുന്നവരും ഇപിഎഫ് അക്കൗണ്ടിലുള്ള പണം പിന്‍വലിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും യാതൊരുവിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല. പലിശ ഉള്‍പ്പെടെയാണ് അവര്‍ക്ക് തുക കൈമാറുക എന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ജൂണിലാണ് നാലുപതിറ്റാണ്ടിനിടയിലുള്ള ഏറ്റവും കുറഞ്ഞ പലിശനിരക്കായ 8.1 ശതമാനത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. 2021-22 കാലത്തെ നിക്ഷേപത്തിനാണ് ഈ പലിശനിരക്ക് നല്‍കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.