Follow the News Bengaluru channel on WhatsApp

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്കൂളിൽ നിന്ന് പീഡിപ്പിച്ചതായി പരാതി

ന്യൂഡൽഹി: ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലെ ശൗചാലയത്തില്‍ വെച്ച് പതിനൊന്നുകാരിയെ രണ്ട് സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. ഡല്‍ഹി കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കേന്ദ്രീയ വിദ്യാലയ സമിതിയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ക്ലാസ് മുറിയിലേയ്ക്ക് പോകുകയായിരുന്ന കുട്ടി 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികളുമായി അബദ്ധത്തില്‍ കൂട്ടിമുട്ടുകയും ഇതിനു പിന്നാലെ കുട്ടി ക്ഷമാപണം നടത്തിയെങ്കിലും ആണ്‍കുട്ടികള്‍ ഉപദ്രവിക്കുകയുമായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടിയതായി പോലീസ് പറഞ്ഞു.

ശൗചാലയത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം അവര്‍ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. തുടർന്ന് സംഭവം മൂടിവെക്കാനും ആണ്‍കുട്ടികളെ രക്ഷിക്കാനും സ്കൂളിലെ അധ്യാപിക ശ്രമിച്ചെന്നും വിഷയത്തില്‍ ഇടപെട്ട ഡല്‍ഹി വനിതാ കമ്മീഷന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വനിതാ കമ്മീഷന്‍ ഇടപെട്ടതിന് പിന്നാലെ ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അതിജീവിത പോലീസിനെ പരാതിയുമായി സമീപിച്ചത്. വനിതാ കമ്മീഷന്‍ ഡല്‍ഹി പോലീസിനും സ്‌കൂള്‍ പ്രിന്‍സിപ്പലിനും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവം നടന്ന് ഇത്ര നാളായിട്ടും പോലീസില്‍ അറിയിക്കാത്തത് എന്തുകൊണ്ടാണെന്ന് സ്‌കൂള്‍ അധികൃതരോട് കമ്മീഷന്‍ ചോദിച്ചു.

ഇരയായ കുട്ടിയോ മാതാപിതാക്കളോ സംഭവം പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നില്ലെന്നാണ് കേന്ദ്രീയ വിദ്യാലയ സമിതി വ്യക്തമാക്കുന്നത്. രക്ഷിതാക്കളുടെ യോഗത്തിലും സംഭവം ചര്‍ച്ചയായില്ലെന്നും സ്ഥാപന വക്താവ് അറിയിച്ചു. പോലീസ് അന്വേഷണം ആരംഭിച്ച ശേഷമാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടതെന്നും അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, വിദ്യാര്‍ഥികള്‍ ഉപദ്രവിച്ച വിവരം അധ്യാപികയെ അറിയിച്ചിരുന്നെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മാലിവാള്‍ പറഞ്ഞു. എന്നാല്‍, സംഭവം മൂടിവെക്കാനാണ് അധ്യാപിക ശ്രമിച്ചതെന്ന് കുട്ടി വ്യക്തമാക്കിയെന്നും സ്വാതി മാലിവാള്‍ ചൂണ്ടിക്കാട്ടി.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.