Follow the News Bengaluru channel on WhatsApp

മളലി ജുമാ മസ്ജിദിൽ സര്‍വേ നടത്തണമെന്ന് ആവശ്യം; എതിർപ്പുകൾ തള്ളി കോടതി

ബെംഗളൂരു: മംഗളുരുവിലുള്ള മളലി ജുമാ മസ്ജിദിൽ ഗ്യാന്‍ വാപി മസ്ജിദ് മാതൃകയില്‍ സര്‍വേ നടത്തണമെന്ന വിശ്വഹിന്ദു പരിഷത്തിന്റെ ആവശ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് മാനേജ്‌മെന്റ് സമര്‍പ്പിച്ച ഹർജി കര്‍ണാടക കോടതി തള്ളി. മംഗളൂരുവിലെ മൂന്നാം അഡീഷണല്‍ സിവില്‍ കോടതിയാണ് ഹർജി തള്ളിയത്.

മസ്ജിദിന്റെ സര്‍വേ നടത്തണമെന്ന വിഎച്ച്പിയുടെ ഹർജി ഫയലില്‍ സ്വീകരിച്ച ശേഷം സിവില്‍ കോടതിയിൽ കേസ് തുടര്‍ന്നും പരിഗണിക്കുമെന്ന് വ്യക്തമാക്കി. വഖ്ഫ് ബോര്‍ഡിന്റെ വക വസ്തുവിലാണ് മളലി മസ്ജിദ് നിലകൊള്ളുന്നതെന്നും ഇതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ വഖ്ഫുമായി ബന്ധപ്പെട്ട കോടതിയില്‍ കേള്‍ക്കണമെന്നും മസ്ജിദ് മാനേജ്‌മെന്റ് ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ വാദങ്ങള്‍ കോടതി തള്ളി.

ഇപ്പോള്‍ കേസ് പരിഗണനയിലിരിക്കുന്ന സിവില്‍ കോടതിയില്‍ വാദം കേള്‍ക്കാമെന്നാണ് അഡീഷണല്‍ സിവിൽ കോടതിയുടെ ഉത്തരവ്. ഗ്യാന്‍ വാപി മസ്ജിദ് മാതൃകയില്‍ സർവേ നടത്താൻ കോടതി കമ്മീഷണറെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിഎച്ച്പി സമര്‍പ്പിച്ച ഹര്‍ജി 2023 ജനുവരി എട്ടിന് പരിഗണിക്കും.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.