ടാങ്കില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ ദളിത് സ്ത്രീക്കെതിരെ അധിക്ഷേപം; ടാങ്ക് ഗോമൂത്രം കൊണ്ട് കഴുകി മേല്ജാതിക്കാര്
ബെംഗളൂരു: ടാങ്കില്‍ നിന്ന് വെള്ളം കുടിച്ചതിന്റെ പേരില്‍ ദളിത് സ്ത്രീക്കെതിരെ അധിക്ഷേപം. ഇവര്‍ വെള്ളം കുടിച്ച ടാങ്ക് ഗോമൂത്രം ഉപയോഗിച്ച് മേല്‍ജാതിയില്‍പ്പെട്ടവര്‍ വൃത്തിയാക്കി. ചാമരാജനഗറിലെ ഹെഗ്ഗോതാര ഗ്രാമത്തില്‍ വെള്ളിയാഴ്ചയാണ് അയിത്തം പ്രത്യക്ഷമാക്കിയ സംഭവം നടന്നത്. കഴിഞ്ഞ ദിവസം ഗ്രാമത്തിലെ ദളിത് സമൂഹത്തില്‍ നടന്ന വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സ്ത്രീയാണ് ടാങ്കില്‍ നിന്നും വെള്ളം കുടിച്ചത്.
ഉയര്‍ന്ന ജാതിക്കാര്‍ക്ക് മാത്രമായി ഉപയോഗിക്കാന്‍ വെച്ചിരുന്ന ടാങ്കില്‍ നിന്നാണ് ഇവര്‍ വെള്ളം കുടിച്ചത്. മറ്റൊരു ഗ്രാമത്തില്‍ നിന്നും വരുന്നതിനാല്‍ ദളിത് സ്ത്രീക്ക് ഇക്കാര്യം അറിയില്ലായിരുന്നു. തുടര്‍ന്ന് ഉയര്‍ന്ന ജാതിയില്‍പ്പെട്ടവര്‍ സ്ത്രീയെ അധിക്ഷേപിക്കുകയും വിവാഹ സംഘം ഗ്രാമം വിട്ടശേഷം, ടാങ്കിന്റെ ടാപ്പുകള്‍ തുറന്ന് വെള്ളം മുഴുവന്‍ തുറന്നുവിട്ട് ഗോമൂത്രം ഉപയോഗിച്ച് വൃത്തിയാക്കുകയുമായിരുന്നു.
സംഭവം വിവാദമായതിനെ തുടര്‍ന്ന് സാമൂഹിക വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ദളിത് സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് തഹസില്‍ദാറുടെ നിര്‍ദേശപ്രകാരം റവന്യൂ ഇന്‍സ്പെക്ടര്‍ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
#Untouchability A few villagers belonging to an upper caste #Hindu drained drinking water from a mini-tank in Heggotara village in Chamarajanagar taluk, Karnataka and cleaned it with gomutra after a Dalit woman drank water from the tank….. pic.twitter.com/KeDNrdGtfV
— The Dalit Voice (@ambedkariteIND) November 20, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.