വര്‍ണവിസ്മയമൊരുക്കി കേരള സമാജം ചിത്രരചനാ മത്സരം

ബെംഗളൂരു: ബാംഗ്ലൂര്‍ കേരള സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ദിരാ നഗര്‍ കൈരളി നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചിത്രരചനാ മത്സരം കൊച്ചു കുട്ടികളുടെ കലാ വാസന വിളിച്ചറിയിക്കുന്ന മത്സരവേദിയായി. കേരള സമാജം വൈസ് പ്രസിഡണ്ട് പി കെ സുധീഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചിത്രകാരന്‍ ഭാസ്‌കരന്‍ ആചാരി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു . കേരള സമാജം ജനറല്‍ സെക്രട്ടറി റജികുമാര്‍, ട്രഷറര്‍ പി വി എന്‍ ബാലകൃഷ്ണന്‍, കള്‍ച്ചറല്‍ സെക്രട്ടറി വി എല്‍ ജോസഫ്, കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡന്റ് ചന്ദ്രശേഖരന്‍ നായര്‍, സെക്രട്ടറി രാജഗോപാല്‍, മനു കെ വി, ജേക്കബ് വര്‍ഗീസ്, ശ്രീജിത്ത്, സുജിത് ഭാസ്‌കരന്‍, അനൂപ്, ജോര്‍ജ് തോമസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
മൂന്ന് വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ നാനൂറിലധികം കുട്ടികള്‍ പങ്കെടുത്തു. 6 വയസു വരെയുള്ള സബ് ജൂനിയര്‍ വിഭാഗത്തില്‍ പൂക്കളും പുഴകളും ചിത്ര രചനക്ക് വിഷയമാക്കിയപ്പോള്‍ 10 വയസുവരെയുള്ള വര്‍ കാര്‍ട്ടൂണ്‍ കഥാപത്രങ്ങളെയും വീടും പരിസരവും ക്യാന്‍വാസില്‍ പകര്‍ത്തി. 17 വയസുവരെ യുള്ള സീനിയര്‍ വിഭാഗക്കാര്‍ക്ക് സീനറികളും പ്രകൃതി ഭംഗിയും ക്യാന്‍വാസില്‍ പകര്‍ത്തി തങ്ങളുടെ ഭാവന പ്രകടിപ്പിച്ചു. ബാംഗ്ലൂരിലെ ചിത്രകാരന്‍മാരായ ഭാസ്‌കരന്‍ ആചാരി, രാംദാസ്, ഗിരീഷ് എന്നിവര്‍ വിധികര്‍ത്താക്കളായി.
വിജയികള്‍:-
സബ് ജൂനിയര്‍
1 . അലിൻ ഷഫീഖ്, 2. ശിവ കാര്‍ത്തിക് അജയ്, 3.മുഹമ്മദ് റഹാന്‍
പ്രോത്സാഹന സമ്മാനം
വേദശ്രീ , വിക്രം സായി ഹര്‍ഷ, അഫ്ഷ റയാന്‍, രഹാവി, ധന്യ വി കെ, രവികുമാര്‍
ജൂനിയര്‍
1. ശ്രയാങ്ക് 2.രുദ്ര പ്രശാന്ത് 3.പ്രിന്‍സ് സെല്‍വണ്ടര്‍
പ്രോത്സാഹന സമ്മാനം: – വികാസ്, ആരവ്, ശലഖ കെ എം, നുറാലി കൃഷ്ണ, മുഹമ്മദ് ആകിഫ്
സീനിയര്‍:-
1. നമൃത റാവു 2.തൃഷ 3. സമറീന്‍ സിറാജ്
പ്രോത്സാഹന സമ്മാനം: – സഞ്ജന,സ്മിത ഷാജു, അദ്വൈജ് ജോയ്സ്, മിന്ഹാ പൗരത്തൊടിയില്‍, ചന്ദന


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.