Follow the News Bengaluru channel on WhatsApp

ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് മോഡൽ നെക്സോൺ ഇനി എയർഫോഴ്‌സിലും

മലിനീകരണ മുക്തമായ ഗതാഗതം എന്ന ഇന്ത്യയുടെ ലക്ഷ്യത്തിനൊപ്പം കൈകോർക്കാൻ എയർ ഫോഴ്സും. സേന ഉദ്യോഗസ്ഥരുടെ യാത്രകൾക്കും മറ്റുമായി ഇന്ത്യയിലെ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിട്ടുള്ള ഇലക്ട്രിക് മോഡൽ നെക്സോൺ ഇ.വിയാണ് എയർ ഫോഴ്സിൽ എത്തിയിരിക്കുന്നത്. ഇന്ത്യയുടെ പ്രതിരോധന സേനയിലേക്ക് ഇലക്ട്രിക് വാഹനങ്ങൾ എത്തിക്കുന്നതിന്റെ തുടക്കമായാണ് ഉദ്യോഗസ്ഥർ ഈ നടപടിയെ വിശേഷിപ്പിക്കുന്നത്.

ഗ്രീൻ മൊബിലിറ്റി എന്ന ലക്ഷ്യത്തിനായി രാജ്യത്തെ എല്ലാ സായുധ സേനയ്ക്കും ഇലക്ട്രിക് വാഹനങ്ങൾ നൽകുക എന്നതാണ് രാജ്യത്തിന്റെ ലക്ഷ്യം. സേനയിലേക്ക് എത്തുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ ബാച്ച് ഡൽഹിയിലായിരിക്കും നൽകുക എന്നാണ് പ്രതിരോധനം മന്ത്രാലയം അറിയിച്ചിരുന്നത്. വാഹനങ്ങളുടെ പ്രകടനം വിലയിരുത്തിയ ശേഷമായിരിക്കും വാഹനങ്ങൾ മറ്റ് യൂണിറ്റുകളിലേക്ക് നൽകുകയെന്നും മന്ത്രാലയം അറിയിച്ചിരുന്നു. ഇന്ത്യൻ എയർ ഫോഴ്സിന് ലഭിച്ച ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ ബാച്ച് എയർ ചീഫ് മാർഷൽ വി.ആർ.ചൗധരി ഫ്ളാഗ്ഓഫ് ചെയ്തു.

ഇലക്ട്രിക് കാറുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനായി എയർ ഫോഴ്സ് ബേസുകളിൽ ഇലക്ട്രിക് ചാർജിങ്ങ് പോയിന്റുകളും ഒരുക്കിയിട്ടുണ്ട്. കാലപ്പഴക്കം കൊണ്ടോ തകരാർ സംഭവിച്ചോ മാറ്റുന്ന വാഹനങ്ങൾക്ക് പകരം ഇനി ഇലക്ട്രിക് വാഹനങ്ങൾ ആയിരിക്കും സേനയിൽ എത്തുകയെന്നാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത്.

നെക്സോൺ ഇ.വി, നെക്സോൺ ഇ.വി. മാക്സ് എന്നീ രണ്ട് മോഡലുകളിലാണ് നെക്സോൺ ഇലക്ട്രിക് എത്തുന്നത്. സിപ്ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോൺ ഇവി ഒരുങ്ങിയിരിക്കുന്നത്. ഐപി 67 സർട്ടിഫൈഡ് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിൽ നൽകിയിരിക്കുന്നത്. ഒറ്റത്തവണ ചാർജിലൂടെ 312 കിലോമീറ്ററാണ് നെക്സോൺ ഇ.വി സഞ്ചരിക്കുക.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.