Follow the News Bengaluru channel on WhatsApp

വോട്ടർമാരുടെ വിവരമോഷണം; മുഖ്യപ്രതി ബെംഗളൂരുവിൽ പിടിയിൽ

ബെംഗളൂരു: വോട്ടർമാരുടെ വിവരങ്ങൾ ചോർത്തിയ കേസിൽ മുഖ്യപ്രതിയെ ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. ചിലുമേ എജ്യുക്കേഷണൽ കൾച്ചറൽ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ (ചില്ലുമേ ട്രസ്റ്റ്) സഹസ്ഥാപകൻ കൃഷ്ണപ്പ രവികുമാറാണ് അറസ്റ്റിലായത്. ഇയാളെ കൂടാതെ ട്രസ്റ്റിനും ഒരു ജീവനക്കാരനുമെതിരെ കേസെടുത്തതായും പോലീസ് പറഞ്ഞു. ട്രസ്റ്റിന് മൂന്ന് ഡയറക്ടർമാരാണുള്ളത്.

വോട്ടർ വിവരമോഷണവുമായി ബന്ധപ്പെട്ട് അഴിമതി നടന്നതായി കോൺഗ്രസ് ആണ് അടുത്തിടെ ആരോപിച്ചിരുന്നത്. ഇതിനിടെ അഴിമതിയെക്കുറിച്ച് ബോധിപ്പിക്കാൻ ചൊവ്വാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുമായി കൂടിക്കാഴ്ച്ച നടത്തുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്റ് ഡി.കെ. ശിവകുമാർ പറഞ്ഞു. അന്വേഷണം നടക്കുന്ന രീതി തന്റെ പാർട്ടി നിരീക്ഷിച്ചു വരികയാണെന്നും ശിവകുമാർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.