പുണ്യകോടി ദത്തു യോജന; 31 പശുക്കളെ ദത്തെടുക്കാൻ നടൻ കിച്ച സുദീപ്

ബെംഗളൂരു: പുണ്യകോടി ദത്തു യോജനയ്‌ക്ക് കീഴിൽ കർണാടകയിലെ ഓരോ ജില്ലയിൽ നിന്നും ഒന്ന് വീതം 31 പശുക്കളെ ദത്തെടുക്കുമെന്ന് നടൻ കിച്ച സുധീപ്. മൃഗസംരക്ഷണ മന്ത്രി പ്രഭു ബി ചൗഹാന്റെ വസതിയിൽ ഗോപൂജ നടത്തിയ ശേഷമാണ് നടൻ ഇക്കാര്യം അറിയിച്ചത്.
പൊതുജനങ്ങളുടെ സഹകരണത്തോടെ ഗോശാലകൾ സാമ്പത്തികമായി മികച്ചതാക്കുക എന്നതാണ് പുണ്യകോടി ദത്തു യോജന പദ്ധതിയുടെ ലക്ഷ്യം. പശു സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നു നടൻ പറഞ്ഞു. പുണ്യകോടി ദത്തു യോജനയുടെ അംബാസഡറായി കിച്ച സുദീപിനെ അടുത്തിടെ സംസ്ഥാന സർക്കാർ നിയമിച്ചിരുന്നു. പൊതുജനങ്ങളോടും സിനിമാ മേഖലയിലെ കലാകാരന്മാരുടെ സംഘടനകളോടും പശുക്കളെ ദത്തെടുക്കാൻ നടൻ ആവശ്യപ്പെട്ടു.
ഈ വർഷമാദ്യം മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അദ്ദേഹത്തിന്റെ ജന്മദിനത്തിൽ 11 പശുക്കളെ ദത്തെടുക്കുകയും പുണ്യകോടി ദത്തു യോജനയ്‌ക്ക് തുടക്കമിടുകയും ചെയ്തു. പുണ്യകോടി ദത്തെടുക്കൽ പദ്ധതി നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കർണാടക.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.
ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
