ഡോ.വർഗീസ് കുര്യന്റെ ജന്മദിനം ക്ഷീരദിനമായി ആചാരിക്കും

ബെംഗളൂരു: ഇന്ത്യയിലെ ധവളവിപ്ലവത്തിന്റെ പിതാവ് ഡോ.വർഗീസ് കുര്യന്റെ 101-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നവംബർ 26-ന് ബെംഗളൂരുവിൽ മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് ദേശീയ ക്ഷീരദിനം ആചരിക്കും.
ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നതെന്ന് മൃഗസംരക്ഷണ മന്ത്രാലയം അറിയിച്ചു. 2022ലെ ദേശീയ ഗോപാൽ രത്‌ന അവാർഡുകളും ചടങ്ങിൽ സമ്മാനിക്കും. കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് സഹമന്ത്രി സഞ്ജീവ് കുമാർ ബല്യാൻ ബെംഗളൂരുവിലെ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. കൂടാതെ ഹെസർഘട്ടയിൽ അനിമൽ ക്വാറന്റൈൻ സർട്ടിഫിക്കേഷൻ സേവനങ്ങളുടെ (എക്യുസിഎസ്) ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.
ഹെസർഘട്ടയിലെ സെൻട്രൽ ഫ്രോസൺ സെമൻ പ്രൊഡക്ഷൻ ആൻഡ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ നൂതന പരിശീലന സൗകര്യത്തിനും സെൻട്രൽ കന്നുകാലി വളർത്തൽ ഫാമിലെ കർണാടക ബോവിൻ ഐവിഎഫ് (ഇൻവിട്രോ ഫെർട്ടിലൈസേഷൻ) പ്രവർത്തനങ്ങൾക്കും ബല്യാൻ തറക്കല്ലിടും.
കേന്ദ്രവും കർണാടക സർക്കാരും ദേശീയ ക്ഷീരവികസന ബോർഡും കർണാടക മിൽക്ക് ഫെഡറേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ചടങ്ങിൽ വർഗീസ് കുര്യന്റെ ജീവിതത്തെക്കുറിച്ചുള്ള പുസ്തകവും ലഘുലേഖയും പ്രകാശനം ചെയ്യും. കർണാടക മൃഗസംരക്ഷണ മന്ത്രി പ്രഭു ബി. ചൗഹാൻ, കെഎംഎഫ് ചെയർമാൻ ബാലചന്ദ്ര ജാർക്കിഹോളി, മുതിർന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.