ബൈക്ക് യാത്രികനെ മർദിച്ച ബിഎംടിസി ഡ്രൈവർക്ക് സസ്പെൻഷൻ

ബെംഗളൂരു: ബെംഗളൂരുവിൽ യെലഹങ്കയ്ക്ക് സമീപം ബൈക്ക് യാത്രികനെ മർദിച്ച ബിഎംടിസി ഡ്രൈവറെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയതോടെയാണ് നടപടി.
ബൈക്ക് യാത്രികനായ സന്ദീപ് ആണ് ഡ്രൈവർക്കെതിരെ യെലഹങ്ക പോലീസിൽ പരാതി നൽകിയത്. പുതുതായി സർവീസ് തുടങ്ങിയ വൈദ്യുതബസിലെ താത്കാലിക ഡ്രൈവർ പി.ബി. ആനന്ദിനെയാണ് സസ്പെൻഡ് ചെയ്തത്. മർദനത്തിൽ തനിക്ക് പരിക്ക് പറ്റിയതായും ഭാര്യയെ ഡ്രൈവർ അതിക്ഷേപിച്ചതായും ഇയാൾ പരാതിയിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം യെലഹങ്കയിലെ ഗതാഗതക്കുരുക്കിനിടെ തുടർച്ചയായി ഹോൺ മുഴക്കിയ ബൈക്ക് യാത്രക്കാരനെ സമീപത്തുണ്ടായിരുന്ന ബിഎംടിസി ബസ് ഡ്രൈവർ വന്നു മർദിക്കുകയായിരുന്നു. ഡ്രൈവർ ബൈക്കിന്റെ താക്കോൽ എടുത്ത് ഫോൺ തട്ടിപ്പറിച്ചതായും പരാതിയിൽ പറഞ്ഞു.
എന്നാൽ സന്ദീപാണ് അസഭ്യം പറയുകയും ആദ്യം മർദിക്കുകയും ചെയ്തതെന്ന് ചൂണ്ടിക്കാട്ടി ആനന്ദും പരാതി നൽകി. ബിഎംടിസി വാടകയ്ക്കെടുത്ത വൈദ്യുത ബസുകൾ ഓടിക്കുന്നത് താത്കാലികാടിസ്ഥാനത്തിൽ നിയമിച്ച ഡ്രൈവർമാരാണ്.
അതേസമയം ഇരുവരും പരസ്പരം ആക്രമിച്ചതായും ഇരുവർക്കും രണ്ട് ദിവസത്തിനകം ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് അയച്ചതായും യെലഹങ്ക ന്യൂ ടൗൺ പോലീസ് പറഞ്ഞു.
Road Rage in #Bengaluru: A #biker was #assaulted by a #BMTC #bus driver for being in the way while overtaking another bus in #Yelahanka.
The driver, who alleged he was shown the middle-finger by the biker, has been suspended. @NammaBengaluroo @WFRising pic.twitter.com/9lLVFhPvZK
— Rakesh Prakash (@rakeshprakash1) November 24, 2022
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩
വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444
മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇
DOWNLOAD GOOGLE TEXT-TO-SPEECH
ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.