Follow the News Bengaluru channel on WhatsApp

ഓൺലൈൻ ഓട്ടോകൾക്ക് പുതിയ നിരക്ക് നിശ്ചയിച്ച് സംസ്ഥാന സർക്കാർ

ബെംഗളൂരു: സംസ്ഥാനത്തെ ഓൺലൈൻ ഓട്ടോറിക്ഷകൾക്ക് പുതിയ നിരക്ക് നിശ്ചയിച്ച് കർണാടക ഗതാഗത വകുപ്പ്. സർക്കാർ നിശ്ചയിച്ച അടിസ്ഥാന നിരക്കിനേക്കാൾ (ആദ്യത്തെ 2 കിലോമീറ്ററിന് 30 രൂപ) ബാധകമായ നികുതി (5 ശതമാനം ജിഎസ്ടി) സഹിതം ചുമത്തി ഓട്ടോകൾ ഓടിക്കാൻ ഓൺലൈൻ ആപ്പ് അധിഷ്‌ഠിത ഓപ്പറേറ്റർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

നേരത്തെ, കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ അഗ്രഗേറ്ററുകൾക്ക് അടിസ്ഥാന നിരക്കിനേക്കാൾ 10 ശതമാനത്തിനും ബാധകമായ നികുതികളും ചുമത്തി പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. 2021-ൽ കർണാടക സർക്കാർ ആദ്യത്തെ രണ്ട് കിലോമീറ്ററിന് 30 രൂപയും അധിക കിലോമീറ്ററിന് 15 രൂപയും നിശ്ചയിച്ചിട്ടുണ്ട്. എന്നാൽ ഓൺലൈൻ ഓട്ടോകൾ യാത്രക്കാരിൽ നിന്ന് കൂടുതൽ പണം ഈടാക്കുന്നതായി വ്യാപക പരാതികൾ വകുപ്പിന് ലഭിച്ചിരുന്നു. തുടർന്നുള്ള പരിശോധനയിൽ ഓൺലൈൻ ആപ്പുകൾക്ക് കീഴിൽ ലഭ്യമായ ഓട്ടോറിക്ഷകളും ക്യാബ് സേവനങ്ങളും നിയമങ്ങളും മാർഗനിർദേശങ്ങളും ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഗതാഗത വകുപ്പ് ഒക്ടോബർ 6ന് വിഷയവുമായി ബന്ധപ്പെട്ട ഓപ്പറേറ്റർമാർക്ക് നോട്ടീസ് നൽകിയിരുന്നു.

വിഷയം കർണാടക ഹൈക്കോടതി പട്ടിഗണിക്കുകയും ആപ്പ് അധിഷ്‌ഠിത ഓപ്പറേറ്റർമാർ നടത്തുന്ന ഓട്ടോറിക്ഷ സേവനങ്ങൾക്കുള്ള മാർഗനിർദേശങ്ങൾ രൂപീകരിച്ച് 15 ദിവസത്തിനകം പുതിയ താരിഫ് ഘടന കൊണ്ടുവരാൻ ഒക്‌ടോബർ 14ന് കോടതി സംസ്ഥാന സർക്കാരിനോട് നിർദേശിക്കുകയും ചെയ്തിരുന്നു.

നിർബന്ധിത നടപടികളൊന്നും സ്വീകരിക്കരുതെന്ന് സർക്കാരിനോട് നിർദേശിക്കുകയും നിലവിലുള്ള അടിസ്ഥാന നിരക്കിൽ 10 ശതമാനവും ജിഎസ്ടിയും ഈടാക്കി നഗരത്തിൽ ഓട്ടോറിക്ഷകൾ ഓടിക്കാൻ അഗ്രഗേറ്റർമാർക്ക് കോടതി അനുമതി നൽകുകയും ചെയ്തിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.