Follow the News Bengaluru channel on WhatsApp

ജോലി വാഗ്ദാനം; മലയാളിയിൽ നിന്നും പണം തട്ടിയ ബെംഗളൂരു സ്വദേശി പിടിയിൽ

ബെംഗളൂരു: ജോലി വാഗ്ദാനം ചെയ്ത് മലയാളിയിൽ നിന്ന് പണം തട്ടിയ ബെംഗളൂരു സ്വദേശി പിടിയിൽ.

ഡാറ്റ എൻട്രി ജോലി വാഗ്ദാനം ചെയ്തു കൊട്ടാരക്കര ചെങ്ങമനാട് സ്വദേശിയിൽ നിന്ന് 50,000 രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ ബെംഗളൂരുവിൽ നിന്നു കൊല്ലം റൂറൽ സൈബർ ക്രൈം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരു അഡുഗോഡി സ്വദേശി ബാലസുബ്രഹ്മണ്യനാണു (47) പിടിയിലായത്. പ്രതി ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്  എൻജിനീയറിങ് ബിരുദധാരിയും മുൻ പ്രവാസിയും ആണ്. ഡാറ്റ മാനേജ്മെന്റ്  കമ്പനിയിൽ നിന്നാണെന്നു തെറ്റിദ്ധരിപ്പിച്ചാണു തട്ടിപ്പു നടത്തിയത്. ആദ്യം ഫോണിലൂടെയും പിന്നീട് മെസഞ്ചറിലൂടെയും ബന്ധപ്പെട്ടു സാലറി അയച്ചു കൊടുക്കാനുള്ള യുപിഐ ഐഡി ആവശ്യപ്പെട്ടു. ഫോട്ടോ, ഒപ്പ് എന്നിവ വ്യാജ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യിച്ചു. പിന്നീട് കരാർ രേഖകൾ തയാറാക്കി അയച്ചു കൊടുത്തു വിശ്വാസ്യത നേടിയെടുത്തതിനു ശേഷമാണു തട്ടിപ്പു നടത്തിയത്.

ശമ്പളം ലഭിക്കണമെങ്കിൽ സോഫ്റ്റ്‌വെയർ ചാർജ്, ക്രെഡിറ്റ് സ്കോർ ഉയർത്തൽ, ലീഗൽ ചാർജ്  എന്നീ ഇനങ്ങളിൽ പണം അയയ്ക്കണം എന്ന് പ്രതി ആവശ്യപെട്ടിരുന്നു. ചെങ്ങമനാട് സ്വദേശി പണം പ്രതിയുടെ യുപിഐ ഐഡിയിൽ  അയച്ചു കൊടുത്തിരുന്നു. പ്രതിയുടെ യുപിഐ ഐഡിയിൽ 30 പേർ പണം അയച്ചു കൊടുത്തിട്ടുള്ളതായി തെളിവുകളുണ്ടെന്ന് പോലീസ് പറഞ്ഞു. സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ ലഭിച്ച മലയാളി യുവാവിന്റെ പരാതിയിലാണു നടപടി.

പോലീസിന്റെ നിർദേശ പ്രകാരം ബാങ്കിൽ നിന്നു ഇടപാട് വിവരങ്ങളെടുത്തു  സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ  റജിസ്റ്റർ ചെയ്തു തട്ടിപ്പുകാരന്റെ അക്കൗണ്ട് മരവിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾ നീണ്ട അന്വേഷണത്തിനു ശേഷമാണ് പ്രതിയെ ബെംഗളൂരു അഡുഗോഡിയിലെ നഞ്ചപ്പ ലേഔട്ടിൽ നിന്നു പിടികൂടിയത്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.