Follow the News Bengaluru channel on WhatsApp

തങ്ങൾക്ക് കുഞ്ഞുണ്ടാകുന്നു, കാത്തിരിപ്പിന്റെ നാളുകൾ ആരംഭിച്ചു; സന്തോഷ വാർത്തയുമായി സ്വവർഗ ദമ്പതികൾ

തങ്ങൾക്ക് ഒരു കുഞ്ഞുണ്ടാകുന്നുവെന്നും ഇനി കാത്തിരിപ്പിന്റെ നാളുകളാണെന്നും അറിയിച്ച് ഇന്ത്യയിലെ സ്വവർഗ ദമ്പതികളായ ആദിത്യ മദിരാജും അമിത് ഷായും. ഒരു വിവാഹത്തിന് പിന്നാലെ ലോകോത്തര മാഗസിനുകളിൽ പോലും ഫീച്ചറുകൾ വന്ന് പ്രശസ്തരായ ദമ്പതികളാണ് ഇരുവരും.

മൂന്ന് വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. അലങ്കരിച്ച വേദിയിൽ പരമ്പരാഗത വേഷമണിഞ്ഞ് രണ്ട് ഇന്ത്യൻ യുവാക്കൾ വിവാഹിതരായത് സമൂഹ മാധ്യമങ്ങൾ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.

ഇരുവരും ജീവിതത്തിലെ മനോഹര നിമിഷങ്ങളെല്ലാം തന്നെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞുണ്ടാകാൻ പോകുന്ന കാര്യവും ഇരുവരും ഇൻസ്റ്റാഗ്രാം വഴിയാണ് പങ്കുവെച്ചത്.

നാല് വർഷങ്ങൾക്ക് മുൻപാണ് ഇരുവരും കണ്ടുമുട്ടുന്നത്. തെലുഗ് കുടുംബത്തിൽ ജനിച്ച് ന്യൂഡൽഹിയിൽ താമസിച്ചിരുന്ന ആദിത്യ മദിരാജുവും അമേരിക്കയിൽ താമസിക്കുന്ന ഗുജറാത്തി കുടുംബത്തിൽ നിന്നുള്ള അമിത് ഷായും ന്യൂജഴ്സിയിൽ വെച്ച് 2010-ൽ ആണ് വിവാഹിതരായത്. പൊതു സുഹൃത്ത് വഴിയാണ് ഇരുവരും കണ്ടു മുട്ടിയത്. ന്യൂജഴ്സിയിലെ ഒരു ബാറിൽ നടന്ന പിറന്നാൾ പരിപാടിയിൽ വെച്ച് കണ്ടുമുട്ടിയ തങ്ങൾ അന്നു രാത്രി മുതൽ ഒരുമിച്ചായിരുന്നു താമസമെന്നാണ് വോഗ് മാഗസിനു നൽകിയ അഭിമുഖത്തിൽ അമിത് ഷാ പിന്നീട് പറഞ്ഞിരുന്നു.

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിൽ വളർന്നവരാണെങ്കിലും ഒരേ അഭിരുചികളും താൽപര്യങ്ങളുമാണ് തങ്ങളെ കൂട്ടിച്ചേർത്തതെന്നും അമിത് പറഞ്ഞിരുന്നു. ഇഷ്ടം വളർന്നപ്പോഴാണ് വിവാഹിതരാകാൻ തീരുമാനമെടുത്തതെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു.

സ്വവർഗ ദമ്പതികൾ ആയതിനാൽ ആഗ്രഹം സഫലീകരിക്കുന്നതിനായി സമയം എടുത്തെന്നും ഇരുവരും പറഞ്ഞു. തുടർന്ന് ഏറെ തിരഞ്ഞതിന് ശേഷമാണ് അണ്ഡദാതാവായ സ്ത്രീയെ കണ്ടെത്തിയത്. നാലു വട്ടം ഐവിഎഫ് ചികിൽസ നടത്തി. തുടർന്നാണ് ഗർഭപാത്രം വാടകയ്‌ക്കെടുത്ത് ഇവർ കുഞ്ഞിനു വേണ്ടിയുള്ള കാത്തിരിപ്പ് ആരംഭിച്ചത്. മെയ് മാസത്തോടെ ആദ്യത്തെ കൺമണി തങ്ങളെ തേടിയെത്തുമെന്നാണ് ഡോക്ടർമാർ പറയുന്നതെന്ന് ഇരുവരും അറിയിച്ചു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.