Follow the News Bengaluru channel on WhatsApp

സംസ്ഥാന ബജറ്റിൽ നിർധനർക്കും കർഷകർക്ക് ഊന്നൽ നൽകുമെന്ന് മുഖ്യമന്ത്രി

ബെംഗളൂരു: ഇത്തവണത്തെ കർണാടക ബജറ്റിൽ കർഷകർക്കും നിർധനർക്കും ഊന്നൽ നൽകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. ജനുവരി 17ന് ചേരുന്ന യോഗത്തിൽ ബജറ്റ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക പദ്ധതി ആരംഭിക്കുന്നതും പരിഗണയിലുണ്ട്. പദ്ധതി അവരുടെ ദൈനംദിന പ്രശ്നങ്ങൾ പരിഹരിക്കാനും അവരുടെ ജീവിതം നയിക്കാനും സഹായിക്കും. സ്ത്രീ സാമർഥ്യ യോജന (സ്ത്രീ ശാക്തീകരണ പദ്ധതി) എന്ന പേരിലായിരിക്കും പദ്ധതിയെന്നും അദ്ദേഹം വിശദീകരിച്ചു.

പഞ്ചമസാലികളുടെയും വൊക്കലിഗകളുടെയും സംവരണത്തെക്കുറിച്ചും ബജറ്റിൽ ചർച്ച ഉണ്ടായേക്കാമെന്ന് മുഖ്യമന്ത്രി സൂചന നൽകി. 2023-24 ലെ സംസ്ഥാന ബജറ്റ് ഫെബ്രുവരിയിൽ അവതരിപ്പിക്കും. ഇത് സംബന്ധിച്ച് ധനവകുപ്പുമായി ഇതിനകം രണ്ട് റൗണ്ട് ചർച്ചകൾ നടത്തിക്കഴിഞ്ഞു. ഈ വർഷം കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇത്തവണത്തെ സംസ്ഥാന ബജറ്റ് ഭരണകക്ഷിയായ ബിജെപിക്ക് വളരെ നിർണായകമാണ്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.