Follow the News Bengaluru channel on WhatsApp

പിയു വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ പാർട്ടി പ്രവർത്തകൻ അറസ്റ്റിൽ

ബെംഗളൂരു: പ്രായപൂർത്തിയാവാത്ത വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ കർണാടകയിൽ നിന്നുള്ള ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ചിക്കമം​ഗളുരു ജില്ലയിലെ കുദ്രെമുഖ് സ്വദേശി നിതേഷ് (25) ആണ് അറസ്റ്റിലായത്.

17കാരിയായ പ്രീ യൂണിവേഴ്സിറ്റി കോളജ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായിരിക്കുന്നത്. തന്റെ മരണത്തിന് കാരണം നിതേഷ് ആണെന്ന് പെൺകുട്ടി ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കി. കീടനാശിനി കഴിച്ചാണ് പെൺകുട്ടി ജീവനൊടുക്കിയത്. താനുമായി പ്രണയത്തിലാണെന്ന് നിതേഷ് കള്ളം പറയുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ പറഞ്ഞു. ഇയാൾ തന്നെ ചതിക്കുകയും പീഡിപ്പിക്കുകയും ചെയ്തതായും കുറിപ്പിൽ പെൺകുട്ടി വ്യക്തമാക്കിയിരുന്നു.

ജനുവരി 10ന് കീടനാശിനി കഴിച്ച് അവശനിലയിലായ പെൺകുട്ടിയെ മംഗളുരുവിലെ എ.ജെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

അതേസമയം, നിതേഷിനെതിരെ പരാതി നൽകിയിട്ടും കുദ്രെമുഖ് പോലീസ് പ്രതിക്കെതിരെ കേസെടുക്കാൻ തയാറായില്ലെന്ന് കുടുംബം ആരോപിച്ചു. ജില്ലാ പോലീസ് സൂപ്രണ്ടിനെ സമീപിച്ചതോടെയാണ് ലോക്കൽ പോലീസ് സംഭവത്തിൽ കേസെടുത്തതെന്ന് കുടുംബം പറഞ്ഞു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.