Follow the News Bengaluru channel on WhatsApp

ബസുകളിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി കെഎസ്ആർടിസി

ബെംഗളൂരു: ബസ് സർവീസുകൾ കാര്യക്ഷമമാക്കാൻ ഓൺലൈൻ നിരീക്ഷണ സംവിധാനവുമായി കർണാടക ആർടിസി. പദ്ധതിയുടെ ആദ്യഘട്ടം ഈ മാസം 21നു പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കും.

സംസ്ഥാനത്തെ 15 ഡിവിഷനുകളിലായുള്ള 83 ഡിപ്പോകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനൊപ്പം ബസ് സർവീസുകൾ, ഇലക്ട്രോണിക് ടിക്കറ്റ് യന്ത്രങ്ങൾ (ഇടിഎം), പ്രതിദിന വരുമാനം എന്നിവ പുതിയ സംവിധാനത്തിന്റെ കീഴിൽ വരും.

കർണാടക ആർടിസി ലാഭകരമാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ സർക്കാർ നിയമിച്ച ശ്രീനിവാസ മൂർത്തി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സ്മാർട്ട് ഗവേണൻസ് പദ്ധതി വ്യാപകമാക്കുന്നത്. ബസുകൾ അപകടത്തിൽ പെടുന്നതു ഒഴിവാക്കാനും കൃത്യമായ പരിപാലനം, യാത്രക്കാരോടുള്ള ജീവനക്കാരുടെ പെരുമാറ്റം എന്നിവ മെച്ചപ്പെടുത്താനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.