Follow the News Bengaluru channel on WhatsApp

ജനുവരി 30നും 31നും ബാങ്ക് പണിമുടക്ക്

ഈ വരുന്ന ജനുവരി 30നും 31നും ബാങ്ക് ജീവനക്കാര്‍ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചു. ഇതോടെ ഈ മാസത്തെ അവസാന നാലു ദിവസങ്ങളില്‍ ബാങ്കുകള്‍ അടഞ്ഞു കിടക്കും.

28,29 തീയ്യതികള്‍ നാലാം ശനിയും ഞായറുമായതിനാൽ ഈ ദിവസങ്ങളിലും ബാങ്ക് അവധിയാണ്. ഇത് രാജ്യത്തുടനീളമുള്ള ബാങ്കിങ് സേവനങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ട്. ബാങ്ക് ഉപഭോക്താക്കള്‍ അവരുടെ ബാങ്ക് സന്ദര്‍ശനവും പണമിടപാടുകളും അതിനനുസരിച്ച് ആസൂത്രണം ചെയ്യാന്‍ മാനേജ്‌മെന്റുകള്‍ നിര്‍ദേശിച്ചിട്ടുണ്ട്.

ശമ്പള പരിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് ബാങ്ക് ജീവനക്കാർ പണിമുടക്കുന്നത്. സെറ്റില്‍മെന്റ്, ബാങ്കുകളിലെ അഞ്ച് പ്രവൃത്തി ദിനങ്ങള്‍, പ്രമോഷനുകള്‍, ശമ്പള – പെന്‍ഷന്‍ ഫിക്സേഷന്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഇതുവരെ പൂര്‍ത്തീകരിച്ചിട്ടില്ലെന്ന് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് സംസ്ഥാന കണ്‍വീനര്‍ മഹേഷ് മിശ്ര പറഞ്ഞു. 

കഴിഞ്ഞ 28 മാസമായി നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുംബൈയില്‍ നടന്ന യോഗത്തില്‍ പ്രതികരണമൊന്നും ഉണ്ടായിട്ടില്ലെന്നും തുടര്‍ന്നാണ് പണിമുടക്ക് പ്രഖ്യാപനത്തിലേക്ക് സംഘടനകള്‍ നീങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.