Follow the News Bengaluru channel on WhatsApp

ജമ്മു കാശ്മീരില്‍ ഇരട്ട സ്‌ഫോടനം; ആറ് പേര്‍ക്ക് പരിക്ക്

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ ഇരട്ട സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് പരിക്ക്. കശ്മീരിലെ നര്‍വാള്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. 15 മിനുട്ട് ഇടവേളകളിൽ രണ്ട് വാഹനങ്ങളില്‍ നിന്നാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ നിരവധി വാഹനങ്ങൾ തകർന്നു. സമീപത്തെ ആശുപത്രിയിലേക്ക് പരിക്കേറ്റവരെ മാറ്റി. പ്രദേശം പോലീസ് ബന്തവസിലാക്കിയിരിക്കുകയാണ്. സ്ഥലത്ത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരും മറ്റ് പോലീസ് ഉദ്യോഗസ്ഥരും എത്തി. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്ന് വരികയാണെന്ന് എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ യാത്ര കാശ്മീരിൽ പ്രവേശിച്ചതിൻ്റെ അടുത്ത ദിവസമാണ് സ്ഫോടനം നടന്നത്. യാത്രയുടെ സുരക്ഷയെ ഇത് ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.