Follow the News Bengaluru channel on WhatsApp

കാർ ശരീരത്തിൽ കയറിയിറങ്ങി 70കാരന് ദാരുണാന്ത്യം

അമിതവേഗത്തിലെത്തിയ കാർ ശരീരത്തിൽ കയറിയിറങ്ങി സൈക്കിൾ യാത്രക്കാരനായ എഴുപതുകാരന് ദാരുണാന്ത്യം. ബീഹാറിലെ ഈസ്റ്റ് ചമ്പാരൻ ജില്ലയിലുള്ള ബംഗ്റചൗക്കിന് സമീപമുണ്ടായ അപകടത്തിൽ ബംഗ്റ സ്വദേശിയായ ശങ്കർ ചൗദൂറാണ് മരണപ്പെട്ടത്.

അപകടത്തിന് ശേഷം നിർത്താതെപോയ കാർ പോലീസ് പിന്നീട് കസ്റ്റഡിയിലെടുത്തു. കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടതായും ഇവർക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

ജില്ലയിലെ ദേശീയപാത 27-ൽ സൈക്കിളുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് ശങ്കറിനെ കാർ ഇടിച്ചുതെറിപ്പിച്ചത്. സൈക്കിളിൽ ഇടിച്ചതിന് ശേഷം ബോണറ്റിലേക്ക് വീണ യാത്രക്കാരനുമായി എട്ടുകിലോമീറ്ററോളമാണ് കാർ സഞ്ചരിച്ചത്. പിന്നാലെ ബ്രേക്കിട്ടപ്പോൾ റോഡിലേക്ക് വീണ ശങ്കറിന്റെ ശരീരത്തിലൂടെ കാർ കയറിയിറങ്ങുകയായിരുന്നു.

ബോണറ്റിലേക്ക് വീണ ശങ്കർ കാറിന്റെ വൈപ്പറിൽ തൂങ്ങിപിടിച്ചാണ് കിടന്നതെന്ന് സംഭവത്തിന്‌ ദൃക്സാക്ഷികളായ നാട്ടുകാർ പറഞ്ഞു. ബോണറ്റിൽ പിടിച്ചുകിടന്ന ശങ്കർ നിർത്താൻ ആവശ്യപ്പെട്ട് ബഹളംവെച്ചിട്ടും ഡ്രൈവർ കാർ നിർത്തിയിരുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു. പിന്നീട് ബ്രേക്ക് ചെയ്തപ്പോൾ ശങ്കർ റോഡിലേക്ക് വീഴുകയും ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയ കാർ വീണ്ടും മുന്നോട്ടുപോവുകയുമായിരുന്നു. സംഭവത്തിൽ ശങ്കർ തൽക്ഷണം മരിച്ചു.

സംഭവ സ്ഥലത്തെത്തിയ പോലീസ് സംഘം മറ്റു പോലീസ് സ്റ്റേഷനുകളിലേക്കും ഹൈവേ പട്രോൾ ടീമുകൾക്കും അപകടത്തെക്കുറിച്ച് വിവരം നൽകിയിരുന്നു. തുടർന്ന് പിപ്രാകോത്തി പോലീസാണ് കാർ കണ്ടെത്തിയത്. എന്നാൽ, ഡ്രൈവറും മറ്റുയാത്രക്കാരും രക്ഷപ്പെട്ടു. ഇവർക്കായി അന്വേഷണം നടക്കുകയാണെന്നും കാറുടമയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.