Follow the News Bengaluru channel on WhatsApp

വീടുകളിൽ പൈപ്പ്‌ലൈൻ വഴി ഗ്യാസ്‌: കേരളത്തിലെ ആദ്യ എൽസിഎൻജി പ്ലാന്റുകൾ പ്രവർത്തനമാരംഭിച്ചു

കേരളത്തിലെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്വറൽ ഗ്യാസ് (എൽസിഎൻജി) പ്ലാന്റുകൾ പ്രവർത്തനം ആരംഭിച്ചു. തിരുവനന്തപുരത്തെ കൊച്ചുവേളി, ആലപ്പുഴയിലെ ചേർത്തല എന്നിവിടങ്ങളിലെ പ്ലാന്റുകളാണ് പ്രവർത്തനമാരംഭിച്ചത്. ഇതുവഴി തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ വ്യാവസായിക ആവശ്യത്തിനും ഗാർഹിക ഉപഭോഗത്തിനും എൽസിഎൻജി വിതരണം ചെയ്യാനാകും. ആദ്യഘട്ടത്തിൽ 30,000 വീടുകളിലും 150- ഓളം വ്യവസായ, വാണിജ്യ യൂണിറ്റുകളിലും ദ്രവീകൃത ഇന്ധനം പൈപ്പ്‌ലൈനിലൂടെ എത്തും. സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി എജി ആൻഡ് പി പ്രഥം ആരംഭിച്ച പ്ലാന്റുകളുടെ ഉദ്‌ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു.

ദിവസം 200 ടൺ ശേഷിയുള്ള സ്റ്റേഷനുകളാണ് ആരംഭിച്ചത്‌. കൊച്ചുവേളി സ്റ്റേഷൻ തിരുവനന്തപുരത്തും കൊല്ലം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലും ചേർത്തല സ്റ്റേഷൻ ആലപ്പുഴയിലും കൊല്ലം ജില്ലയുടെ വടക്കൻ പ്രദേശങ്ങളിലും ഗ്യാസ്‌ എത്തിക്കും. മലിനീകരണം കുറഞ്ഞതും ക്ഷമത കൂടിയതും ചെലവു കുറഞ്ഞതുമാണ്‌ ദ്രവീകൃത പ്രകൃതി വാതകം. കൊച്ചുവേളി സ്റ്റേഷൻ 9,500 വാഹനങ്ങൾക്കും 80,000 വീടുകൾക്കും 1000 വാണിജ്യ സ്ഥാപനങ്ങൾക്കും പ്രയോജനകരമാകും. ചേർത്തല സ്റ്റേഷൻ 6,000 വാഹനങ്ങൾക്കും 80,000 വീടുകളിലേക്കും 1000 വാണിജ്യ സ്ഥാപനങ്ങൾക്കും സേവനം നൽകും.

ഈ വർഷം അവസാനത്തോടെ തിരുവനന്തപുരം നഗരസഭ പരിധിയിലും ചേർത്തല മുനിസിപ്പാലിറ്റി, വയലാർ പഞ്ചായത്ത് എന്നിവിടങ്ങളിലും 361 കിലോമീറ്റർ പൈപ്പ് ലൈൻ ശൃംഖല വികസിപ്പിക്കും. ആലപ്പുഴയിൽ പതിനൊന്നും കൊല്ലത്ത് രണ്ടും തിരുവനന്തപുരത്ത്‌ ഏഴും സിഎൻജി സ്റ്റേഷനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മാർച്ചോടെ 23 സ്റ്റേഷൻകൂടി ആരംഭിക്കും. എട്ടുവർഷംകൊണ്ട്  291 സ്റ്റേഷനുകൾ തുടങ്ങും. 1500 ൽ അധികം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടാകും.

ഉദ്‌ഘാടന ചടങ്ങിൽ വ്യവസായ മന്ത്രി പി രാജീവ്, എജി ആൻഡ് പി പ്രഥം എംഡിയും സിഇഒയുമായ അഭിലേഷ് ഗുപ്ത, റീജിയണൽ ഹെഡ് രഞ്ജിത് രാമകൃഷ്ണൻ എന്നിവർ പങ്കെടുത്തു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.