Follow the News Bengaluru channel on WhatsApp

പാസ്‌വേർഡ് പങ്കുവെയ്ക്കുന്ന ഓപ്ഷൻ നിർത്താലാക്കുമെന്ന് നെറ്റ്ഫ്ലിക്സ്

വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്സിൽ പാസ്‌വേർഡ് പങ്കുവെയ്ക്കുന്ന ഓപ്ഷൻ നിർത്താലാക്കുമെന്ന് നെറ്റ്ഫ്ലിക്സ്. ഉടൻ തന്നെ ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് പദ്ധതിയിടുന്നത്. ഇതിന് പുറമെ പരസ്യങ്ങൾക്ക് കൂടുതൽ പരിഗണ നല്കികൊണ്ടുള്ള ഓണ്‍ലൈന്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ഒരുക്കാനും നെറ്റ്ഫ്ളിക്സ് ലക്ഷ്യമിടുന്നതായിട്ടാണ് റിപ്പോർട്ടുകൾ. തുടക്കത്തില്‍ ഇതിന് തിരിച്ചടി നേരിട്ടാലും ഭാവിയില്‍ ഇത് പ്രയോജനം ചെയ്യുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഇന്ത്യയില്‍ മൊത്തം ഉപഭോക്താക്കളുടെ എണ്ണം രണ്ടു കോടിയായി ഉയര്‍ത്താനും കമ്പനി പദ്ധതിയിടുന്നുണ്ട്.

കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും പാസ്‌വേര്‍ഡ് പങ്കുവെക്കുക വഴി ഒന്നിലധികം പേര്‍ക്ക് സൗജന്യമായി സിനിമ കാണാനുള്ള സൗകര്യമാണ് നെറ്റ്ഫ്ളിക്സിന്റെ പുതിയ തീരുമാനത്തോടെ ഇല്ലാതാകുന്നത്. ഇതുവരെ പാസ്‌വേര്‍ഡ് പങ്കുവെച്ച് ഒടിടി പ്ലാറ്റ്‌ഫോമില്‍ സിനിമ കണ്ടവർ ഇനി മുതൽ പണം മുടക്കേണ്ടതായി വരും. ഘട്ടം ഘട്ടമായി ഇത് നടപ്പാക്കാനാണ് നെറ്റ്ഫ്ളിക്സ് ലക്ഷ്യമിടുന്നത്. നിലവില്‍ പാസ് വേര്‍ഡ് ഒന്നിലധികം പേര്‍ക്ക് പങ്കുവെയ്ക്കാനുള്ള ഓപ്ഷന്‍ ഉണ്ട്. എന്നാൽ ഇത്തരത്തില്‍ പാസ് വേര്‍ഡ് ലഭിക്കുന്നവരും പണം മുടക്കിയാല്‍ മാത്രമേ വീഡിയോ കാണാന്‍ സാധിക്കു.

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.