Follow the News Bengaluru channel on WhatsApp

പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരു സംഘടിപ്പിക്കുന്ന കവിതാ ക്യാമ്പ് ജനുവരി 28, 29 തിയ്യതികളിൽ

ബെംഗളൂരു: പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരു സംഘടിപ്പിക്കുന്ന കവിതാ ക്യാമ്പ് ‘കാവ്യശാല’ ജനുവരി 28, 29 തിയ്യതികളില്‍ മിഷന്‍ റോഡ് എല്‍.ഐ.സി. എംപ്ലോയീസ് സൗഹാര്‍ദ ഹാളില്‍ നടക്കും. 28-ന് ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന ഉദ്ഘാടന സെമിനാറില്‍ കവിത, രാഷ്ട്രീയം, സമകാലികത എന്ന വിഷയത്തില്‍ പി.എന്‍. ഗോപീകൃഷ്ണനും കവിതയുടെ സംവേദനരീതികള്‍ എന്ന വിഷയത്തില്‍ കെ.വി. സജയ്‌യും അവതരണ കവിത-ചൊല്ലലും സംവാദവും എന്ന വിഷയത്തില്‍ അന്‍വര്‍ അലിയും സംസാരിക്കും. സുരേഷ് കോടൂര്‍ അധ്യക്ഷത വഹിക്കും. സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന സര്‍ഗ സംവാദം, കാവ്യമാലിക എന്നിവയുമുണ്ടാകും.

29-ന് മിഷന്‍ റോഡിലെ സ്റ്റുഡന്റ്സ് ക്രിസ്ത്യന്‍ മൂവ്മെന്റ് ഹാളില്‍ രാവിലെ 10 മണി മുതല്‍ നടക്കുന്ന ശില്‍പ്പശാലാ ക്ലാസുകള്‍ പി.എന്‍. ഗോപീകൃഷ്ണനും അന്‍വര്‍ അലിയും കെ.വി. സജയ്‌യും നയിക്കും. തുടര്‍ന്ന് ചര്‍ച്ച, ലഘു ഭാഷണങ്ങള്‍, ക്യാമ്പനുഭവങ്ങള്‍ പങ്കുവെക്കല്‍ എന്നിവ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 9845 853362, 9448 574062

 


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.