Follow the News Bengaluru channel on WhatsApp

വിവാഹ സംഘം എത്തുന്നതിന് മുമ്പ് ക്ഷേത്രം അടച്ചു; ജാതി വിവേചനമെന്ന് ആരോപണം

ബെംഗളൂരു: കർണാടകയിൽ വിവാഹ സംഘം എത്തുന്നതിനു മുമ്പ് ക്ഷേത്രം അടച്ചതായി ആരോപണം. ഗദഗ് ജില്ലയിലെ ശ്യഗോതി ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞയാഴ്ച ഗ്രാമത്തിലെ ശരണു മഡാർ എന്ന കർഷകന്‍റെ വിവാഹദിനത്തിലായിരുന്നു സംഭവം നടന്നത്. വിവാഹത്തിന് മുന്നോടിയായുള്ള ദേവര കാര്യ പൂജകൾക്കായി ശരണുവും കുടുംബാംഗങ്ങളും ദ്യാമവ്വ ക്ഷേത്രത്തിലേക്ക് എത്തിയിരുന്നു. എന്നാൽ, ക്ഷേത്രവും വഴിയിലെ കടകളുമെല്ലാം അടഞ്ഞുകിടക്കുന്ന കാഴ്ചയാണ് ഇവർക്ക് കാണാനായത്.

ഗ്രാമത്തിലെ സവർണജാതിയിൽ പെട്ട ചിലയാളുകളുടെ നിർദേശപ്രകാരമാണ് ക്ഷേത്രവും കടകളും അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ആരോപിച്ചു. താഴ്ന്ന ജാതിക്കാരായ കുടുംബം എത്തുമ്പോൾ കടകൾ തുറന്നാൽ 2500 രൂപ പിഴയീടാക്കുമെന്ന് മേൽജാതിക്കാർ ഭീഷണിപ്പെടുത്തിയിരുന്നതായും കുടുംബം ആരോപിച്ചു. സംഭവത്തിൽ കുടുംബം തഹസിദാർക്ക് പരാതി നൽകി.

എന്തുകൊണ്ടാണ് ക്ഷേത്രം അടച്ചിട്ടതെന്ന് ശരണുവിന്‍റെ കുടുംബം ചോദിച്ചപ്പോൾ, രാവിലെ മുതൽക്കേ അടച്ചിട്ടിരിക്കുകയായിരുന്നു എന്ന മറുപടിയാണ് ക്ഷേത്ര അധികാരികളിൽ നിന്ന് ലഭിച്ചത്. എന്നാൽ, രാവിലെ കടകളും ക്ഷേത്രവും തുറന്നിരുന്നുവെന്നും തങ്ങൾ വരുന്നതിന് മുന്നോടിയായാണ് അടച്ചതെന്നും ഇവർ തഹസിൽദാർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. വിഷയം ഗദഗ് ഡെപ്യൂട്ടി കമീഷണറുടെ ശ്രദ്ധയിൽ പെട്ടതോടെ തഹസിൽദാറോട് സ്ഥലം സന്ദർശിച്ച് പ്രശ്നം പരിഹരിക്കാൻ നിർദേശിച്ചു.

ഇത് ആദ്യത്തെ സംഭവമല്ലെന്നും മുൻപും തങ്ങളുടെ കുടുംബത്തിൽ പരിപാടികൾ നടക്കുമ്പോൾ ക്ഷേത്രവും കടകളും അടച്ചിരുന്നതായി കുടുംബം പറഞ്ഞു. കൂടാതെ മേൽജാതിക്കാരുടെ കടകളിൽ നിന്ന് സാധനങ്ങൾ നൽകാറില്ലെന്നും പരാതിയിൽ ആരോപിച്ചു.

സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രസ്തുത മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.