Follow the News Bengaluru channel on WhatsApp

കരിമ്പട്ടികയിലുള്ള കമ്പനിക്ക് മരുന്ന് വിതരണത്തിന് ടെൻഡർ നൽകി കെ.എസ്.എം.എസ്.സി.എൽ

ബെംഗളൂരു: കരിമ്പട്ടികയിൽ ഉൾപെടുത്തിയ കമ്പനിക്ക് മരുന്നു വിതരണത്തിന് ടെൻഡർ നൽകി കർണാടക സ്റ്റേറ്റ് മെഡിക്കൽ സൈപ്ലസ് കോർപറേഷൻ ലിമിറ്റഡ് (കെ.എസ്.എം.എസ്.സി.എൽ). 25.15 കോടിയുടെ മരുന്നു വിതരണത്തിനാണ് ടെൻഡർ നൽകിയത്.

വിവിധ സംസ്ഥാനങ്ങളിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ യൂനിക്യുർ ലിമിറ്റഡ് എന്ന കമ്പനിക്കാണ് കർണാടകയിൽ ടെൻഡർ ലഭിച്ചത്. രാജസ്ഥാൻ, ഛത്തിസ്ഗഢ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിൽ പ്രസ്തുത കമ്പനി കരിമ്പട്ടികയിലാണ് ഉൾപ്പെട്ടിരിക്കുന്നത്.

30 മരുന്നുകൾ വിതരണം ചെയ്യാനാണ് 25.15 കോടിയുടെ ടെൻഡർ നൽകിയത്. ഗുണനിലവാരമില്ലാത്ത മരുന്നുകൾ നൽകുകയും മരുന്നുകൾ വിതരണം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഈ കമ്പനിക്ക് വിവിധ സംസ്ഥാനങ്ങൾ വിലക്കേർപ്പെടുത്തിയത്.

മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവ വിതരണം ചെയ്യാൻ 2022ലും കെ.എസ്.എം.എസ്.സി.എൽ ഈ കമ്പനിക്ക് 45 കോടിയുടെ ടെൻഡർ നൽകിയിരുന്നു. എന്നാൽ, ജൂണിൽ ഇത് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രിക്ക് പരാതികൾ ലഭിച്ചതോടെ ടെൻഡർ നടപടി റദ്ദാക്കുകയായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.