Follow the News Bengaluru channel on WhatsApp

കെ.എൻ.എസ്.എസ് ദാസറഹള്ളി കരയോഗം കുടുംബ സംഗമം സംഘടിപ്പിച്ചു

ബെംഗളൂരു : കർണാടക നായർ സർവീസ് സൊസൈറ്റി ദാസറഹള്ളി കരയോഗം വാർഷിക കുടുംബ സംഗമം “സ്വര രാഗ സംഗമം 2023 ഷെട്ടിഹള്ളി ഡിആർഎൽഎസ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്നു. പ്രസിഡന്റ് ആർ. അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ ചെയർമാൻ രാമചന്ദ്രൻ പാലേരി കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.

ദാസറഹള്ളി എം എൽ എ ആർ. മഞ്ജുനാഥ, മുൻ എംഎൽഎ എസ്. മുനിരാജു, മുൻ ബിബിഎംപി കോർപറേറ്റർ എൻ. ലോകേഷ്, ജന. സെക്രട്ടറി ആർ. മനോഹര കുറുപ്പ്, ഖജാൻജി മുരളീധർ നായർ എന്നിവർ പങ്കെടുത്തു. കരയോഗം അംഗങ്ങളുടെ കലാപരിപാടികൾ, ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് ഉള്ള മെറിറ്റ് അവാർഡ് വിതരണം, സദ്യ, ഫ്ലവർസ് ചാനൽ ടോപ് സിംഗർ വിജയി സീതലക്ഷ്മി നയിച്ച ഗാനമേള, മനോജ്‌ ഗിന്നസും സംഘവും അവതരിപ്പിച്ച  കോമഡി ഷോ, സുരേഷ് പള്ളിപ്പാറയും സംഘവും പങ്കെടുത്ത നാടൻപാട്ട് എന്നിവയും ഉണ്ടായിരുന്നു.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECH



ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം



Leave A Reply

Your email address will not be published.